Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘ഇത്തരം മനുഷ്യരാണ് യഥാർഥ ഹീറോകൾ, ചെവിയുടെ ബാലൻസിങ് നഷ്ടമാവുന്ന രോഗാവസ്ഥയിൽ നിന്ന് എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്; ഡോക്ടറെ പരിചയപ്പെടുത്തി മോഹൻലാൽ

ചെവി ബാലൻസിങ് നഷ്ടമാവുന്ന (ഇയർ ബാലൻസ്) രോ​ഗാവസ്ഥയുമായി ബുദ്ധിമുട്ട് നിരവധിയാളുകളുണ്ട് നമുക്കിടയിൽ. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ അഭിനന്ദിക്കുകയും ഒപ്പം ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് നടൻ മോഹൻലാൽ.

മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജീവിതയാത്രയിൽ അവിചാരിതമായി നമ്മൾ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടർ രവി. ചെവിയുടെ ബാലൻസിങ് നഷ്ടമാവുന്ന രോഗാവസ്ഥയിൽ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്.

ഡോക്ടറെ നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാർ ക്ഷേത്രത്തിൽ പോയ കൂട്ടത്തിൽ ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയർ ബാലൻസിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ രവിയുടെ മഹത്വം നേരിട്ടറിയാനായത്.

തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോൾ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകർക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്. നിസ്വാർത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകൾ തിരിച്ചറിഞ്ഞപ്പോൾ തോന്നിയത്. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ.

അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരൻ ദീർഘായുസ്സും മംഗളങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!