മോഹൻലാലിന്റെ കണ്ണിൽ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയ ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ അദേഹത്തിന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്. മാധ്യമപ്വർത്തകനുമായുള്ള അദ്ദേഹത്തിന്റെ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ് പുറത്തുവന്നു. കണ്ണിൽ മൈക്ക് തട്ടിയതിന് മാധ്യമപ്രവർത്തകൻ നടനോട് മാപ്പ് പറയുന്നത് ഓഡിയോയിൽ കേൾക്കാം. എന്നാൽ നടൻ വളരെ സൗമ്യമായി അതിൽ കുഴപ്പമില്ല കണ്ണിന് ഒന്നും പറ്റിയില്ല സാരമില്ല എന്നാണ് പറയുന്നത്.
സാർ എനിക്ക് ഒരു അബന്ധം പറ്റിയതാണ് എന്ന് പറഞ്ഞു തുടങ്ങുന്ന മാധ്യമപ്രവർത്തകനുമായുള്ള ഫോൺ മോഹൻലാലിൻറെ സംഭാഷണത്തിന്റെ പൂർണരൂപം ഇങ്ങനെ,
” നോ പ്രോബ്ലം ..കഴിഞ്ഞ കാര്യമല്ലേ! കണ്ണിന് കുഴപ്പമൊന്നുമില്ല..പറ്റിയാലും ഒന്നും ചെയ്യാൻ ഒക്കില്ലലോ. ഇത് എന്താന്ന് അറിയോ, നമ്മൾ ഒരു അഞ്ച് മണിക്കോ ആറ് മണിക്കോ ഒരു പോസ്റ്റ് ഇടാൻ പറയുന്നു. അവർ അത് ഇടുന്നു. നമ്മൾ ഒരു ഫങ്ക്ഷന് കേറുന്നു. അതിനിടയ്ക്ക് എന്താണ് ന്യൂസിൽ വരുന്നതെന്ന് എനിക്ക് അറിയില്ല
. അറിയാത്തൊരു കാര്യം സംസാരിക്കില്ല. അതാണ് ഞാൻ പറഞ്ഞത് എനിക്ക് അറിയില്ല. അറിഞ്ഞൂടാത്തൊരു കാര്യം ഞാൻ നിങ്ങളോട് സംസാരിക്കാൻ പറ്റില്ലലോ. അതാണ് എനിക്ക് അറിയില്ല അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്. പുരികത്തിൽ കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു അത്രേ ഉള്ളു.. കുഴപ്പമൊന്നും ഇല്ല മോനെ ടേക്ക് കെയർ”. മോഹൻലാൽ പറഞ്ഞതിങ്ങനെ .
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി. ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അയാളെ നിർബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം