Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

തിയറ്ററില്‍ വിജയം വരിക്കാനായില്ല; മോഹന്‍ലാല്‍ ചിത്രത്തിന് ഇനി യൂട്യൂബ് റിലീസ്

മോഹന്‍ലാല്‍ നായകനായെത്തിയ സിദ്ദിഖ് ചിത്രം ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍ യുട്യൂബില്‍ എത്തി. ആശിര്‍വാദ് സിനിമാസ് ആണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 4 കെ റെസല്യൂഷനില്‍ ചിത്രം കാണാനാവും. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുമായി സഹകരിച്ച് ആശിര്‍വാദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. . നരസിംഹം, സ്പിരിറ്റ് എന്നിവയാണ് ഇതിന് മുന്‍പ് ആശിര്‍വാദിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ചിത്രങ്ങള്‍.

1992 ല്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയുടെ സംവിധാനം സിദ്ദിഖും ലാലും ചേര്‍ന്നായിരുന്നു. ഇക്കാരണത്താല്‍ തന്നെ റിലീസിന് മുന്‍പ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയായിരുന്നു ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍. എന്നാല്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.

ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അശ്വതി ചന്ദ്രബോസ് ആയി മീര ജാസ്മിനും എത്തി. മംമ്ത മോഹന്‍ദാസ്, പദ്മപ്രിയ, മിത്ര കുര്യന്‍, കൃഷ് ജെ സത്താര്‍, കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, കൃഷ്ണ കുമാര്‍, കെ ബി ഗണേഷ് കുമാര്‍

ശിവജി ഗുരുവായൂര്‍, ശ്രീലത നമ്പൂതിരി, അബു സലിം, ചാലി പാല തുടങ്ങി നീണ്ട താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു. സിദ്ദിഖിന്‍റേത് തന്നെയായിരുന്നു ചിത്രത്തിന്‍റെ രചന. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് കെ ആര്‍ ഗൗരിശങ്കര്‍, സംഗീതം രതീഷ് വേഗ, പശ്ചാത്തല സംഗീതം ദീപക് ദേവ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!