Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

താടിയിൽ കയ്യും കൊടുത്തിരുന്നാൽ പോരെന്ന് ബൈജു, അതൊക്കെ ഞാൻ തീരുമാനിക്കുമെന്ന് ലാൽ; അമ്മ മീറ്റിം​ഗിൽ പൊട്ടിത്തെറിച്ച് മോ​ഹൻലാൽ

അമ്മ മീറ്റിങ്ങിടയിൽ നടൻ ബൈജുവിന് എതിരെ മോഹൻലാൽ പൊട്ടിത്തെറിച്ചു. അമ്മ മീറ്റിംഗിൽ, സ്റ്റേജിൽ സംസാരിയ്ക്കാൻ കയറിയ ബൈജു,
“വെറുതെ താടിയിൽ കൈ കൊടുത്ത് ഇരുന്നാൽ പോരെ, എന്തിനാ അമ്മ പ്രസിഡന്റ്‌ സ്ഥാനത് നിന്ന് ഒഴിയണം എന്നൊക്കെ പറയുന്നത് “എന്ന് മോഹൻലാലിനെ പറ്റി പറഞ്ഞു.. “പ്രസംഗിക്കാൻ വന്നാൽ അത് ചെയ്തിട്ട് പോണം.. ഞാൻ നിൽക്കണോ രാജി വെക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും “എന്ന് മോഹൻലാൽ ലാൽ എഴുനേറ്റ് നിന്ന് പറഞ്ഞു..

അമ്മയുടെ നേതൃത്വത്തിൽ നിന്നിറങ്ങി പോകാൻ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍ യോ​ഗത്തിൽ ആളുകളില്ലാതിരുന്നത് മൂലമെന്നായിരുന്നു റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞുള്ള യോ​ഗത്തിൽ നിന്ന് പകുതിയിലേറെപ്പേർ പോയെന്നും ഇത് നടനെ ചൊടിപ്പിച്ചെന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഒരുയുവ നടന്റെ ഓഡിയോ സംഭാഷണമാണ് മോഹൻലാലിനെ ഈ തീരുമാനത്തിലെത്തിച്ചതെന്നാണ് ഇപ്പോഴുള്ള സൂചന.

ഈ ഓഡിയോയില്‍ ലാലിന്റെ മകനേയും കുറ്റപ്പെടുത്തുന്നുണ്ട്. ഈ സംഭാഷണം ലാലും കേള്‍ക്കാന്‍ ഇടയായി. ഇവര്‍ക്ക് വേണ്ടി നിലകൊള്ളേണ്ടതില്ലെന്ന നിലപാടില്‍ ലാല്‍ എത്തുകയായിരുന്നു.

അഭിനയിക്കുന്നുണ്ടെങ്കിലും ലാലിന്റെ മകന്‍ പ്രണവ് ഒരു കാര്യത്തിലും ഇടപെടാറില്ല. മകനെതിരായ നടന്റെ വിമര്‍ശനം ലാലിനെ വേദനിപ്പിച്ചു. ഇതുകൊണ്ട് കൂടിയാണ് അമ്മയില്‍ നിന്നൊഴിവാകാനുള്ള ലാലിന്റെ തീരുമാനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!