നിലമ്പൂരിൽ ബിജെപിയുടെ ഒരൊറ്റ വോട്ടും നഷ്ടപ്പെടില്ലെന്നും ഭാരതീയ ജനതാ പാർട്ടി ഈ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിൽ കൂടുതൽ സജീവമായെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്.
അവസാന റൗണ്ടില്‍ വിജയ സാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന ബിജെപി സ്ഥാനാർത്ഥി നേരത്തെ നടത്തിയ പരാമർശം വിവാദമായിരുന്നു. പിന്നാലെയാണ് വിശദീകരണം. ‘ബിജെപിക്ക് ഇത്തവണ വോട്ടുകൾ കൂടുതൽ ലഭിക്കും. മലയോര കുടിയേറ്റ ഗ്രാമത്തിൽ നല്ല ഉണർവുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. അത് വോട്ടായി മാറണം. ബിജെപിയുടെ ചുവടുറപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് വ്യക്തമാക്കി.
രാവിലെ 8ന് ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ടെണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.30ന് ലഭിച്ചു തുടങ്ങും. ആദ്യം പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. results.eci.gov.in എന്ന വെബ്സൈറ്റില്‍ രാവിലെ 8 മുതല്‍ ഫലസൂചനകള്‍ അറിയാം.