Thursday, August 7, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മൊബൈൽ ഫോൺ നിങ്ങളെ മാനസിക രോഗിയാക്കു൦; ഞെട്ടിക്കുന്ന പഠന൦


  മൊബൈല്‍ഫോണുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയുമോ. ഫോണിന്റെ അമിത ഉപയോഗം വ്യക്തികളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പല ഗവേഷണങ്ങളും പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ അതിനെ സാധൂകരിക്കുന്ന മറ്റൊരു പഠനം പുറത്തു വന്നിരിക്കുകയാണ്.
International Journal of Enviornmental Research and Public Health ല്‍ 2023 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് 18 നും 59 നും ഇടയില്‍ പ്രായമുള്ള 655 മുതിര്‍ന്നവരില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും മാനസിക ക്ഷേമവും തമ്മിലുള്ള ബന്ധം മനസിലാക്കാനാണ് പഠനം നടന്നത്.
അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗമുളള വ്യക്തികളില്‍ ഉയര്‍ന്ന തോതിലുളള ഉത്കണ്ഠ, വിഷാദം, സമ്മര്‍ദ്ദം എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.
പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ഉറങ്ങാനുളള ബുദ്ധിമുട്ടുകള്‍, രാത്രിയില്‍ പലതവണ ഉണരുക, മോശം ഉറക്കനിലവാരം എന്നിവ റിപ്പോര്‍ട്ട് ചെയ്തു. സാപിയന്‍ ലാബ്‌സിന്റെ സ്ഥാപകയും ഗവേഷകയുമായ ഡോ. താര ത്യാഗരാജന്‍ പറയുന്നതനുസരിച്ച് ‘ AI പവര്‍ഡ് ഡിജിറ്റല്‍ പരിതസ്ഥിതികളിലേക്കുള്ള ആദ്യകാല കവാടമായ ബാല്യകാല സ്മാര്‍ട്ട്‌ഫോണ്‍ ഉടമസ്ഥത പ്രായപൂര്‍ത്തിയാകുമ്പോള്‍ മനസിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും വളരെയധികം ബാധിക്കുന്നു’ .
എന്നാണ്.13 വയസിന് മുന്‍പ് സ്മാര്‍ട്ട്‌ഫോണ്‍ ലഭിച്ച ചെറുപ്പക്കാരുടെ മാനസികാരോഗ്യം മോശമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണത്തില്‍ പറയുന്നു. 40 രാജ്യങ്ങളില്‍ നിന്നായി 18-24 വയസ്സ് പ്രായമുളള 100,000 ലധികം വ്യക്തികളില്‍നിന്ന് ഇവര്‍ ഡേറ്റ ശേഖരിച്ചിരുന്നു.

ഫോണുപയോഗ൦ നിയന്ത്രിക്കാൻ ചെയ്യേണ്ടത്
കോളുകളോ ടെക്‌റ്റോ ഒഴികെയുള്ള എല്ലാ അറിയിപ്പുകളും ഓഫാക്കി വയ്ക്കുക.
മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ സമയ പരിധി നിശ്ചയിക്കുക
ദിവസവും 30 മിനിറ്റ് ടൈമര്‍ സജ്ജമാക്കാന്‍ ശ്രമിക്കുക.ആ സമയത്ത് സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക. ഉപയോഗത്തിന് ശേഷം ലോഗ് ഔട്ട് ചെയ്യുക
ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനായി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക.
മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തരുത്. മിതമായി ഉപയോഗിക്കുക എന്നതാണ് ബുദ്ധി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!