Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ, ആന്‍ഡമാനിലെ വ്യോമമേഖല അടച്ചിടും

ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് പുതിയ മിസൈല്‍ പരീക്ഷണം നടത്തുകയാണ്് ഇന്ത്യ. ഈ പശ്ചാത്തലത്തില്‍ രണ്ട് ദിവസം ആന്‍ഡമാനിലെ വ്യോമമേഖല അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. മെയ് 23-24 തീയതികളിലാണ് വ്യോമാതിര്‍ത്തി മൂന്ന് മണിക്കൂര്‍ വീതം അടച്ചിടുമെന്ന് ഇന്ത്യ അറിയിച്ചത്. ഇതു കൂടാതെ അധികൃതര്‍ പുറപ്പെടുവിച്ച നോട്ടീസ് ടു എയര്‍മെന്‍ പ്രകാരം ഒരു സിവിലിയന്‍ വിമാനവും നിര്‍ദ്ദിഷ്ട വ്യോമാതിര്‍ത്തിയ്ക്കപ്പുറമുള്ള ഉയരത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

നോട്ടീസ് ടു എയര്‍മെന്‍ പ്രകാരം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ഏകദേശം 500 കിലോമീറ്റര്‍ പരിധിയില്‍ മെയ് 23 നും 24 നും രാവിലെ 7 നും 10 നും ഇടയിലാണ് മിസൈല്‍ പരീക്ഷണങ്ങള്‍ നടക്കുക. അതിനാല്‍ തന്നെ ഈ സമയത്ത് ഇവിടെയുള്ള ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകള്‍ അടച്ചിടും.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖല ഇന്ത്യ മുന്‍പും ഇത് പോലെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. 2025 ജനുവരിയില്‍ ഇവിടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ സാല്‍വോ മോഡില്‍ പരീക്ഷിച്ചിരുന്നു. ഇതുകൂടാതെ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ അന്‍ഡമാനില്‍ ഒരു എയര്‍-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!