Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അടുത്തമാസം മുതല്‍ വേറെ ലെവല്‍; ഒറ്റയടിക്ക് കൂടുന്നത് ലക്ഷങ്ങള്‍, കാരണം വെളിപ്പെടുത്തി കമ്പനി

പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് വലിയൊരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെ വാഹന നിരയിലെ വിലയിലെ മാറ്റമാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ മോഡല്‍ ശ്രേണിയിലും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. കമ്പനി പങ്കിട്ട പുതിയ വിവരങ്ങള്‍ അനുസരിച്ച്, മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ തങ്ങളുടെ കാറുകളുടെ വില രണ്ട് ഘട്ടങ്ങളായി വര്‍ധിപ്പിക്കും. ഇതില്‍ ആദ്യ വര്‍ധന ജൂണ്‍ 1 മുതലും രണ്ടാമത്തെ വര്‍ധന സെപ്റ്റംബര്‍ 1 മുതലും നടപ്പിലാക്കും. മെഴ്‌സിഡസ് ബെന്‍സിന്റെ ഈ തീരുമാനത്തിനുശേഷം കാറുകളുടെ വില 90,000 രൂപയില്‍ നിന്ന് ഏകദേശം 12 ലക്ഷം രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഘട്ടത്തില്‍, ജൂണ്‍ 1 മുതല്‍, കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സി-ക്ലാസ്, ഇ-ക്ലാസ്, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ്, ഇക്യുഎസ്, മേബാക്ക് എസ്-ക്ലാസ് എന്നിവയുടെ തിരഞ്ഞെടുത്ത വകഭേദങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഇതില്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ മോഡല്‍ സി-ക്ലാസ് മുതല്‍ ഉയര്‍ന്ന മോഡല്‍ എസ്-ക്ലാസ് വരെ ഉള്‍പ്പെടുന്നു. 2025 സെപ്റ്റംബര്‍ 1 മുതല്‍ രണ്ടാം ഘട്ടത്തില്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ചെലവ് വര്‍ദ്ധനവിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുള്ളൂവെന്നും മെഴ്‌സിഡസ് ബെന്‍സ് പറയുന്നു. സി-ക്ലാസിനാണ് ഏറ്റവും കുറഞ്ഞ വില വര്‍ദ്ധനവ്, 90,000 രൂപയോളം ഈ മോഡലിന് കൂടും. ഈ മോഡലിന്റെ വില ഇനി 60.3 ലക്ഷം മുതല്‍ ആരംഭിക്കും. മെഴ്‌സിഡസ്-മേബാക്ക് എസ്-ക്ലാസിന് പരമാവധി വില വര്‍ദ്ധനവ് 12.2 ലക്ഷം രൂപയാണ്. ഇപ്പോള്‍ വില 3.60 കോടി രൂപയാണ്. എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.

അതേസമയം മെഴ്‌സിഡസ്-ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കീഴില്‍, കുറഞ്ഞ പലിശ നിരക്കുകള്‍, കുറഞ്ഞ ഇഎംഐകള്‍, ഭാഗിക ഉടമസ്ഥാവകാശം എന്നിങ്ങനെ പലതും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!