Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ട്രെയിനിന്റെ വേഗം, കുതിച്ചുവരുന്ന 1000 അടി ഉയരമുള്ള ജലഭിത്തി, അമേരിക്കയെ ഭൂപടത്തില്‍ നിന്ന് നീക്കും, മെഗാസുനാമി മുന്നറിയിപ്പുമായി ഗവേഷകര്‍

ഒരു ട്രെയിനിന്റെ വേഗതയോടെ തീരപ്രദേശത്തേക്ക് ഏകദേശം 1,000 അടി ഉയരമുള്ള ഒരു ജലഭിത്തി പാഞ്ഞുവരുന്നത് സങ്കല്‍പ്പിക്കുക. ഇത് ഒരു ഹോളിവുഡ് സിനിമയിലെ രംഗം പോലെ തോന്നുമെങ്കിലും ഗവേഷകര്‍ ഇതിനെ വളരെ ഗൗരവമായാണ് കണക്കാക്കുന്നത്. ‘മെഗാ-സുനാമി’ അമേരിക്കയെ വിഴുങ്ങാനുള്ള സാധ്യതയെക്കുറിച്ച് വളരെ ഗൗരവമേറിയ ചര്‍ച്ചകളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഇത് അമേരിക്കയെ ലോകഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കെല്‍പ്പുള്ളതായിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.

ലോകം ഇതിനകം തന്നെ ഉയരുന്ന സമുദ്രനിരപ്പും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും നേരിടുകയാണ്, അതുകൊണ്ട് തന്നെ ഭൂകമ്പം മൂലം ഇത്തരത്തിലുള്ള മെഗാസുനാമി ഉണ്ടാകാനുള്ള സാധ്യതയെ വെറുഫിക്ഷനായി തള്ളിക്കളയാനാവില്ല മെഗാസുനാമി വരുത്തുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ പതിറ്റാണ്ടുകളോളം വേണ്ടി വരുമെന്നും ഗവേഴകര്‍ വ്യക്തമാക്കുന്നുണ്ട്.

വടക്കുപടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ ഒരു പ്രത്യേക ഫോള്‍ട്ട് ലൈനില്‍ ഒരു വലിയ ഭൂകമ്പം പതിച്ചാലാണ് ഈ മെഗാസുനാമി ഉണ്ടാകുക. നൂറ്റാണ്ടുകളുടെ ഭൂകമ്പ ചരിത്രവും ആധുനിക ഗവേഷണങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു കാസ്‌കാഡിയ സബ്ഡക്ഷന്‍ സോണ്‍ എന്നറിയപ്പെടുന്ന ഈ ഫോള്‍ട്ട് ലൈനില്‍ ശക്തമായ ഭൂകമ്പം ഉണ്ടായാല്‍ വിനാശകരമായ മെഗാ-സുനാമി ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് വിര്‍ജീനിയ ടെക്കിലെ ജിയോസയന്റിസ്റ്റുകള്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വ്യക്തമാക്കുന്നത്.

വടക്കന്‍ കാലിഫോര്‍ണിയ മുതല്‍ ബ്രിട്ടീഷ് കൊളംബിയ വരെ ഏകദേശം 700 മൈല്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഫോള്‍ട്ട് ലൈന്‍, വടക്കേ അമേരിക്കയിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളില്‍ ഒന്നാണ്.
അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 8.0 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത 15% ആണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അത്തരമൊരു ഭൂകമ്പം ഉണ്ടായാല്‍, തീരപ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ 6.5 അടി വരെ താഴ്‌ന്നേക്കാം.

സാധാരണ സുനാമികളില്‍ നിന്ന് വ്യത്യസ്തമായി, മെഗാസുനാമിയ്ക്ക് നൂറുകണക്കിന് അല്ലെങ്കില്‍ ആയിരം അടിയില്‍ കൂടുതല്‍ ഉയരത്തില്‍ എത്താനും ഉള്‍പ്രദേശങ്ങളിലേക്ക് മൈലുകള്‍ സഞ്ചരിക്കാനും കഴിയും. അത്തരം തിരമാലകളുടെ വേഗതയും വ്യാപ്തിയും മുന്നറിയിപ്പ് നല്‍കുന്നതിനോ ഒഴിപ്പിക്കുന്നതിനോ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു,

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!