Tuesday, June 17, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഒരു മാസം ഒന്ന് തട്ടിമുട്ടി പോകണമെങ്കിൽ തന്നെ 7.5 ലക്ഷം രൂപ വേണം; ജീവിതം ദുരിതമാണെന്ന് യുവാവ്, ട്രോളിയോടിച്ച് നെറ്റിസൺസ്

ആഡംബരമായി ജീവിച്ചാൽ പണത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന കാര്യം അറിയാത്തവരായി ആരുമില്ല. ഇത്തരത്തിലുള്ള ഒരു ജീവിതം നയിച്ചു പോകുന്നത് എത്ര പ്രയാസകരമാണെന്ന ഒരു യുവാവിന്റെ പോസ്റ്റ് കണ്ട് അമ്പരന്ന് നിൽക്കുകയാണ് നെറ്റിസൺസ്. ഗുഡ്ഗാവിൽ നിന്നുള്ള യുവാവാണ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
വൈഭവ് ജെ എന്ന യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത് ​ഗുഡ്​‍​ഗാവിൽ തനിക്ക് ഒരു വീട് സ്വന്തമായി ഉണ്ട് എന്നാണ്. അതിന്റെ അർത്ഥം ഒരുമാസം ജസ്റ്റ് ജീവിച്ച് പോകാൻ തന്നെ 7.5 ലക്ഷം രൂപ വേണം എന്നാണ് എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.

ഇനി വീടിനായി വേണ്ടി വരുന്ന ചിലവുകളെക്കുറിച്ച് യുവാവ് പറയുന്നത് നോക്കാം

3 കോടി രൂപയുടെ വീടിന് 2.08 ലക്ഷം ഇഎംഐ, ഫൗണ്ടെയ്ന് വേണ്ടി മാസം 12,000 രൂപ, കാർ ഇഎംഐ 60,000 രൂപ. കുട്ടികൾക്കുള്ള ഐബി സ്കൂളിന് വേണ്ടത് മാസം 65,000 രൂപ, ‘ഫോറിൻ ട്രിപ് പ്രൂഫ് ഓഫ് ലൈഫ്’ മാസം 30,000 രൂപ, കുക്ക്, വീട്ടുജോലിക്കാരി, ഡ്രൈവർ തുടങ്ങി വീട്ടിലെ ജോലിക്കാർക്ക് മാസം 30,000 രൂപ, ക്ലബ് നൈറ്റുകൾക്കും ഡിന്നറിനുമായി 20,000 രൂപ, വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മാസം 12,000 രൂപ, എന്തെങ്കിലും ഒക്കെ വാങ്ങുന്നതിനായി മാസം 10,000 രൂപയിൽ കൂടുതൽ, ജന്മദിന സമ്മാനങ്ങൾക്കും വിവാഹത്തിന് നൽകുന്നതിനും ഒക്കെയായി 15,000 രൂപ.

ഇതിന്റെ കൂടെ 30 ശതമാനം ഇൻകം ടാക്സ് കൂടി ചേർക്കാനും യുവാവ് പറയുന്നു. മാസം അഞ്ച് ലക്ഷം ചെലവഴിക്കണമെങ്കിൽ 7.5 ലക്ഷമെങ്കിലും സമ്പാദിക്കേണ്ടതുണ്ട് എന്നാൽ തനിക്ക് സേവിം​ഗ്സോ ഇൻഷുറൻസോ ഇല്ല എന്നും യുവാവ് പറയുന്നു. നിരവധി പേരാണ് ഈ യുവാവിനെ ട്രോളി രം​ഗത്തുവന്നിരിക്കുന്നത്. ഇത്തരം ജീവിതരീതി പല കുഴപ്പങ്ങളും കൊണ്ടു ചെന്നെത്തിക്കുമെന്നാണ് നെറ്റിസൺസ് കമന്റുകളിൽ പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!