ഇറ്റലിയിലെ മിലാനിൽ യാത്രയ്ക്ക് തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവിന് ഭീകരമരണം. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. 35 വയസ്സുള്ള ഒരാളാണ് മരിച്ചതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൊളോത്തിയ കമ്പനിയുടെ എ319 എയര്‍ബസിന്റെ മുന്നില്‍ ഒരു യുവാവ് വളരെ അപ്രതീക്ഷിതമായി വന്നുപെടുകയായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാൾ ഇവിടേക്ക് ഓടിയെത്തിയത്. അപകടത്തെത്തുടര്‍ന്ന്, രണ്ടുമണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെര്‍ഗാമോ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം, പോലീസ് പിന്തുടര്‍ന്നെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ റണ്‍വെയിലേക്ക് ഓടിയെത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് ഇവിടേക്ക്ക ടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഇയാള്‍ യാത്രക്കാരനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമാനക്കമ്പനിയായ വൊളോത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ച വ്യക്തിയുടെ യാതൊരു വിശദാംശങ്ങളും ഇനിയും പുറത്ത് വിട്ടിട്ടില്ല. ഇയാൾ വിമാനത്തിന്റെ ഇടതുവശത്തെ എന്‍ജിനുള്ളിലാണ് കുടുങ്ങിപ്പോയത്. വിമാനത്തിന് അടുത്തേക്ക് നിരവധി അഗ്‌നിശമന സേനാ വാഹനങ്ങള്‍ പാഞ്ഞ് വരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുകയാണ്.
വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത് കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികളാണ്. മരിച്ച വ്യക്തി അമിത വേഗത്തില്‍ ഒരു വാഹനം ഓടിച്ച് ഇവിടേക്ക് എത്തി ഇയാളുടെ തൊട്ടുപിന്നാലെ പോലീസും വന്നു ഇതിനെ തുടര്‍ന്നാണ് ഇയാള്‍ വിമാനത്തിന് അടുത്തേക്ക് ഓടിയത്. അങ്ങനെയാണ് ഇയാള്‍ വിമാനത്തിന്റെ എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടത്. അപകടദൃശ്യം കണ്ട്മാ നസിക സംഘര്‍ഷം അനുഭവിക്കുന്ന യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കാമെന്നും കമ്പനി അറിയിച്ചു.