Friday, June 27, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അവധി ദിവസവും ലൈവ് ലൊക്കേഷനിടണം, ഈ കിളി പറന്ന ബോസിനെ എന്തു ചെയ്യണം; മലേഷ്യൻ യുവതിയുടെ അനുഭവം വൈറൽ

അവധി ദിവസവും തന്റെ ബോസ് തന്നോട് ഒരു ലൈവ് ലൊക്കേഷൻ പങ്കിടാൻ ആവശ്യപ്പെട്ടതായി പറഞ്ഞ് മലേഷ്യൻയുവതി. താൻ അവധിയിൽ തന്നെയാണോ എന്നറിയാനാണ് ബോസ് സ്ഥലം ആവശ്യപ്പെട്ടെതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്തു. അനുഭവം പങ്കുവെച്ച് അൽപ്പ സമയത്തിനുള്ളിൽ തന്നെ യുവതിയുടെ പോസ്റ്റിനോട് പ്രതികരിച്ച് നിരവധി പേരാണ് രം​ഗത്തുവന്നത്. ഇയാൾക്ക് എന്തോ കുഴപ്പമുണ്ട്,

ഇത് നിങ്ങളുടെ സുരക്ഷയ്ക്കും നിങ്ങളുടെ വ്യക്തിജീവിതത്തിനും ഭീഷണിയാണ്. അത് ഞാനാണെങ്കിൽ ഞാൻ ജോലി ഉപേക്ഷിച്ച് പുതിയ ജോലി നേടും,”എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ.

മലേഷ്യയിലെ ഒരു ദ്വീപിലേക്കാണ് ഇവർ തന്റെ അവധി ആഘോഷിക്കാനായി പോയത്. എന്നാൽ ഇതിനിടെ ലൊക്കേഷൻ പങ്കിടണമെന്ന് ബോസ് മെസ്സേജ് അയച്ചു. അത് നൽകാത്തതിന് പിന്നാലെ നിരവധി കോളുകളാണ് ബോസിന്റെ ഫോണില്‌‍ നിന്നു വന്നത്. ഇതോടെ തന്റെ വെക്കേഷൻ അലങ്കോലമായെന്ന് യുവതി പറയുന്നു .

തന്റെ വിചിത്ര സ്വഭാവക്കാരനായ ബോസിന്റെ ഐഡിന്റിറ്റി യുവതി വെളിപ്പെടുത്തിയിട്ടില്ല പകരം ഇത്തരം ലീവ് ലൊക്കേഷൻ അഭ്യർത്ഥന “സാധാരണ” ആണോ എന്നാണ് നെറ്റിസൺസിനോട് അവർ ചോദിച്ചത്.

ശരിയായ തരത്തിൽ ലൈവ് ലൊക്കേഷൻ പങ്കുവെക്കാത്ത ജോലിക്കാർക്ക് അർഹതയുള്ള വാർഷിക ലീവ് പോലും ഇയാൾ നൽകില്ലെന്നും പകരമായി ആബ്സെന്റ് എന്ന് രേഖപ്പെടുത്തുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!