Wednesday, June 18, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അവരാണ് അച്ഛനെ സൂപ്പർ സ്റ്റാർ ആക്കിയത്, അവർ വിചാരിച്ചാൽ ഞാനും അങ്ങനെയാകും; മാധവ് സുരേഷ്

സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തി പ്രവീൺ നാരായണൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള”. ഈ സിനിമയിൽ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോലോഞ്ചിൽ വെച്ച് തന്റെ പിതാവിനെക്കുറിച്ചും സിനിമയെക്കുറിച്ചും മാധവ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

തന്റെ അച്ഛന്‍ അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഭരത്ചന്ദ്രനാണെന്നും പ്രേക്ഷകരാണ് അച്ഛനെ സൂപ്പർ സ്റ്റാർ ആകിയതെന്നും അവർ വിചാരിച്ചാൽ താനും എന്നെങ്കിലും സൂപ്പർ താരമാകുമെന്നും മാധവ് പറഞ്ഞു.

‘വളരെ ഇമോഷണലും വ്യക്തിപരവുമായ കാരണങ്ങളാലാണ് അച്ഛന്റെ കഥാപാത്രത്തെ ഇഷ്ടം. കമ്മിഷണർ എന്ന സിനിമയേക്കാളേറെ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്ചന്ദ്രനെ ആണ് ഇഷ്ടം. സിനിമയുടെ പ്രേക്ഷകരാണ് എന്റെ അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത്. അവർ തീരുമാനിച്ചാൽ എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു സൂപ്പർ താരം ആയേക്കും.

ഒരു നടൻ ആകണം എന്ന് ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല, പക്ഷേ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു, കാരണം സുരേഷ് ഗോപി എന്ന പിതാവിന്റെ മകൻ ആയതുകൊണ്ടാണ്. മാധവ് സുരേഷ് പറഞ്ഞു.

ജൂൺ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഒരു കോർട്ട് റൂം ഡ്രാമ ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!