എഴുത്തുകാരനും ചിന്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന പ്രൊഫ. എം കെ സാനുവിന് നാട് ഇന്ന് കണ്ണീരോടെ വിട ചൊല്ലും. രാവിലെ വീട്ടിലും എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം നടക്കും. വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. രാവിലെ 9 മണിക്ക് കൊച്ചിയിലെ വീട്ടിലും 10 മണിക്ക് എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും.
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമാണ് സംസ്‌കാരം.
രാവിലെ പത്തരയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. ശനിയാഴ്ച വൈകീട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ എം കെ സാനു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ എം കെ സാനുവിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.