പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്രയുടേത് വെറും ഷോ ആണ്. ആദ്യം അസോസിയേഷനിലേക്ക് വന്നപോലെ രണ്ടാമത് എന്താ പർദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് ചോദിച്ചു.
ഒരു കാര്യം വരുമ്പോൾ, ആൾക്കാർ എന്തെങ്കിലുമൊക്കെ പറയും. ചിലപ്പോൾ അങ്ങനെ ചെയ്യാൻ മേലെ, ഇങ്ങനെ ചെയ്യാൻ പാടില്ലേ എന്നൊക്കെ ഇത് സ്വാഭാവികമാണ്. ഞാനൊരു നോർമൽ മനുഷ്യനാണ്. ഞാനൊക്കെ അങ്ങനെ വിചാരിക്കും. ഞങ്ങളാരുമല്ല മത്സരിക്കരുത് എന്ന് പറഞ്ഞത്. ബൈ ലോ ആണ് മത്സരിക്കരുത് എന്ന് പറഞ്ഞത്.
ഒരു റിട്ടേണിങ് ഓഫീസറുടെ പ്രെസൻസിന്റെ ആവശ്യമേ ഇല്ലായിരുന്നല്ലോ. ഫ്രൈഡേ ഫിലിംസിനെ സംബന്ധിച്ച് പാട്ണർഷിപ്പാണ്. അതിനകത്ത് രണ്ട് പേരാണ് പ്രൊഡ്യൂസേഴ്സ്. വിജയ് ബാബുവും സാന്ദ്ര തോമസും. അങ്ങനെയാണെങ്കിൽ 2016 മുതൽ 2024 വരെ തെരഞ്ഞെടുപ്പ് നടന്നിട്ട് സാന്ദ്ര എന്താണ് വോട്ട് ചെയ്യാത്തത്.
അപ്പോൾ സാന്ദ്ര തോമസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റ് അല്ല വേണ്ടത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. സാന്ദ്രയ്ക്ക് അറിയാമായിരുന്നല്ലോ മത്സരിക്കാൻ പറ്റത്തില്ല എന്ന വിവരം. റിട്ടേണിങ് ഓഫിസർ പറഞ്ഞതാണ്. മത്സരിക്കാൻ പറ്റില്ല, കാരണമിതാണെന്ന്.
പിന്നെ ഇതൊരു ഷോ ആണ് കാണിച്ചത്. ബാക്കിയുള്ളവരെല്ലാം പർദ്ദ ധരിച്ചിട്ടാണോ വന്നത്. അത് കഴിഞ്ഞ് വന്നപ്പോൾ പുള്ളിക്കാരി പർദ്ദ ധരിച്ചില്ലല്ലോ. പർദ്ദ എന്താ വാങ്ങിക്കാൻ കിട്ടിയില്ലേ. എന്താണ് പറ്റിയത്. ലിസ്റ്റിൻ ചോദിച്ചു.