പ്രകൃതി അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ്. ഓരോ ദിവസവും ഇത് സംബന്ധിച്ച് പുറത്തുവരുന്ന കണ്ടെത്തലുകള്‍ അമ്പരിപ്പിക്കുന്നതുമാണ്. ഇപ്പോഴിതാ മരങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഒരു പഠനം അത്തരത്തിലുള്ള ഒന്നാണ്. മരങ്ങള്‍ തങ്ങളുടെ ഇലകള്‍ എവിടേക്ക് പൊഴിയണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
അതായത് ഇലകളിലെ പോഷകങ്ങളുടെ തോതനുസരിച്ച് അവ എവിടേക്ക് പൊഴിയണമെന്ന് മുന്നമേ മരങ്ങള്‍ തീരുമാനിക്കുന്നു. അങ്ങനെ അവയുടെ ആകൃതിയില്‍ മാറ്റം കൊണ്ടുവരുന്നു.
ഇലകള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ അതില്‍ വളരെ വ്യത്യസ്തമായ പാറ്റേണുകള്‍ കാണാന്‍ കഴിയും. ചിലതിന് മിനുസമാര്‍ന്ന അരികുകളുണ്ട്, മറ്റുള്ളവയ്ക്ക് ആഴത്തിലുള്ള ലോബുകളുണ്ട്, പക്ഷേ എല്ലാം പ്രകാശസംശ്ലേഷണം ചെയ്യുന്നത് വഴി മരത്തിന്റെ ജീവനുള്ള സോളാര്‍ പാനലുകളായി പ്രവര്‍ത്തിക്കുന്നു, സൂര്യപ്രകാശം ശേഖരിക്കുന്നതിനു പുറമേ, ഇലകള്‍ പൊഴിയുമ്പോള്‍ മരത്തിന് വിലയേറിയ കാര്‍ബണും നല്‍കുന്നു. കാര്‍ബണിന്റെ ഏകദേശം 40% ഇലകള്‍ വീഴുന്നതിനുമുമ്പ് സംഭരിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇത്തരത്തില്‍ കാര്‍ബണ്‍ കൂടുതലുള്ള ഇലകള്‍ ചുവട്ടിലേക്ക് തന്നെ വീഴാനായി മരങ്ങള്‍ അവയുടെ ആകൃതി മാറ്റുന്നു. പോഷകങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ഒരു മരത്തിന്റെ രഹസ്യ ആയുധമാണ് ഇലയുടെ ആകൃതിയെന്നാണ് ഡെന്മാര്‍ക്കില്‍ നിന്നുള്ള ഗവേഷക സംഘം വ്യക്തമാക്കുന്നത്.