ലബുബു പാവകളാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പുതിയ ട്രെൻഡ് .ചൈനീസ് കളിപ്പാട്ട നിർമാതാക്കളായ പോപ്പ് മാർട്ടാണ് ലബുബു പാവകൾ പുറത്തിറക്കിയത്. കെ പോപ്പ് ആർട്ടിസ്റ്റായ ലലിസ മനോബാൻ തന്റെ ലബുബു കളക്ഷൻ പരസ്യപ്പെടുത്തിയതോടെയാണ് ഈ പാവകളോടുള്ള പ്രിയം ലോകമെമ്പാടും കൂടിയത്.
എന്നാൽ കേരളത്തിലെ ഒരുവിഭാഗം മുസ്ലീം പണ്ഡിതർ ഈ പാവക്കുട്ടികൾക്കെതിരാണ്. പൈശാചിക പ്രതിച്ഛായകളുടെ ആധുനിക പുനരുജ്ജീവനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് ആളുകൾക്കു സാത്താനോടുള്ള അഭിനിവേശമാണ് കാണിക്കുന്നത്. ,മതപണ്ഡിതനായ റഹ്മത്തുള്ള ഖാസിമി പറയുന്നു. ഇത് ചെകുത്താന്റെ പുനർജന്മമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. സുന്ദരമായ മുഖം മൂടി ധരിച്ച ദുഷ്ടാത്മാക്കളെ കുറിച്ച് നമുക്ക് അറിയാം. ലബുബു പാവകളുടെ വിചിത്രമായ സവിശേഷതകളായ വീർത്ത കണ്ണുകൾ, കുസൃതി നിറഞ്ഞ പുഞ്ചിരി, മൂർച്ചയേറിയ പല്ലുകൾ ഇവയെല്ലാം ഇസ്ലാമിക, കേരള നാടോടി പാരമ്പര്യങ്ങളിൽ ഉണ്ടായിരുന്ന പ്രേതജീവികളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു
പാവകൾ വെറും പാവകളല്ല, ഇവക്ക് പ്രതീകാത്മകമായ ശക്തി ഉണ്ടെന്ന് മതപണ്ഡിതനായ അബ്ദുൾ കരീം കോഴിക്കോട് പറഞ്ഞു.
എന്നാൽ ഇത്തരം പാവകളെ ശേഖരിക്കുന്നതിനെതിരെ നാട്ടിൽ ഒരു നിയമവുമില്ലെന്നും അതിനെ സാത്താനുമായി ബന്ധിപ്പിക്കുന്നത് യുക്തിരഹിതം എന്നുമാത്രമല്ല, അത് അത്യന്തം അപകടകരമാണെന്നും അഭിഭാഷകനായ നസീർ അലി പറഞ്ഞു. വ്യക്തിപരമായി ഉപദ്രപവമില്ലാത്ത പ്രകടനങ്ങളെ ആത്മീയമായി കൂട്ടിക്കെട്ടിയാൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ സൃഷ്ടിക്കാനേ ഇത് കാരണാകൂ. ഇനിയെന്താ, ഹാലോവീൻ നിരോധിക്കുമോ?. കഥാപുസ്തകങ്ങൾ കത്തിക്കുമോ? അദ്ദേഹം ചോദിച്ചു.
റഷ്യയിലെയും ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ചില പ്രദേശങ്ങളിലും ഈ പാവകളെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.