കോതമംഗലത്ത് ആണ്‍സുഹൃത്തിനെ വകവരുത്താന്‍ പ്രതി അദീന കളനാശിനി കലര്‍ത്തി നല്‍കിയത് എനര്‍ജി ഡ്രിങ്കായ റെഡ്ബുളളില്‍ . കൊല്ലപ്പെട്ട അന്‍സില്‍ നിരന്തരമായി റെഡ്ബുള്‍ ഉപയോഗിക്കുന്നയാളാണെന്ന് മനസ്സിലാക്കിയായിരുന്നു നീക്കം. വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് അദീന നിരവധി തവണ അന്‍സിലിനെ ഫോണില്‍ വിളിച്ചു. നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ചാണ് വരുത്തിച്ചത്. കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് അദീന ആരംഭിച്ചിരുന്നു.
അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കളനാശിനി ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ വാങ്ങി വെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമായി. ‘അവള്‍ വിഷം നല്‍കി, എന്നെ ചതിച്ചു’വെന്നാണ് അന്‍സില്‍ പറഞ്ഞത്
മാതിരപ്പിള്ളി നെടുങ്ങാട്ട് മേലേത്ത് മാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38)ആണു മരിച്ചത്. ഗുരുതരാവസ്ഥയിലായ അന്‍സില്‍ വ്യാഴാഴ്ച രാത്രി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 4ന്, അദീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലാണു സംഭവം. വിഷം അകത്തുചെന്ന അന്‍സില്‍ തന്നെയാണു സുഹൃത്തിനെയും പൊലീസിനെയും വിവരമറിയിച്ചത്. ടിപ്പര്‍ ഡ്രൈവറായ അന്‍സിലും അദീനയും തമ്മില്‍ അടുപ്പത്തിലായിരുന്നു.