മത്സ്യങ്ങളും സവിശേഷ ബുദ്ധിയുള്ള ജീവികളാണെന്ന് ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു, ചില ബോട്ടിൽനോസ് ഡോൾഫിനുകൾ മത്സ്യം പിടിക്കാനായി ചുണ്ടുകളിൽ സ്പോഞ്ചുകൾ ധരിക്കുന്നതും, കൂനൻ തിമിംഗലങ്ങൾ ക്രില്ലിനെ പിടിക്കാൻ ‘കുമിള വലകൾ’ ഉണ്ടാക്കുന്നതും അത്ഭുതകരമായ കാഴ്ച്ചയാണ്. ഇപ്പോഴിതാ
ബ്രിട്ടീഷ് കൊളംബിയയ്ക്കും വാഷിംഗ്ടണിനും ഇടയിലുള്ള പസഫിക് സമുദ്രത്തിന്റെ ഭാഗമായ സെൻട്രൽ സാലിഷ് കടലിലെ കൊലയാളി തിമിംഗലങ്ങളിലെ ഒരു സവിശേഷ സ്വഭാവ പുറത്തുവന്നിരിക്കുകയാണ്.
കൊലയാളി തിമിംഗലങ്ങളിലെ ആൺപെൺ പ്രായഭേദങ്ങളില്ലാതെ ഇവർ പല്ലുകൾ ഉപയോഗിച്ച് കടൽ ചെടികളും പായലുകളും പ്രത്യേകതരത്തിൽ രൂപപ്പെടുത്തുന്നു. എന്നിട്ട് ഇവ ശരീരത്തിൽ ഉരസി കുളിക്കുന്നു.
“തിമിംഗലങ്ങൾ ഉപകരണങ്ങൾ ഉപയോഗിക്കുക മാത്രമല്ല, അവ നിർമ്മിക്കുന്നുണ്ടെന്നും, സമുദ്ര സസ്തനികളിൽ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത വിധത്തിൽ ഈ വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയത് ശാസ്ത്രലോകത്തിന് തന്നെ അത്ഭുതമായിരിക്കുകയാണ്” വാഷിംഗ്ടണിലെ ഫ്രൈഡേ ഹാർബറിലുള്ള തിമിംഗല ഗവേഷണ കേന്ദ്രത്തിലെ മൈക്കൽ വീസ് പറയുന്നു.
ഇത് ശുചിത്വം മെച്ചപ്പെടുത്തുന്നതിനാണ് ഇവർ ചെയ്യുന്നത്. കുപ്പിമൂക്കൻ ഡോൾഫിനുകളും ഇത്തരത്തിൽ അവരുടെ കുഞ്ഞുങ്ങളെ കുളിപ്പിക്കാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ,ഈ മൃഗങ്ങളെക്കുറിച്ച് നമ്മൾ ഇനിയും എത്രമാത്രം പഠിക്കാനുണ്ടെന്ന് മാത്രമല്ല എത്ര പരിമിതമായി ചിന്തിക്കുന്നത് കൊണ്ടാണ് ഇത് നമ്മൾ ശ്രദ്ധിക്കാതെ പോയതെന്ന് ഗവേഷകർ പറയുന്നു.