കാവസാക്കി ഹെവി ഇന്‍ഡസ്ട്രീസ് ഒരു കൗതുകകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. പുതിയൊരു വാഹനമല്ല. ഒരു റോബോട്ടിക്ക് കുതിരയെ തന്നെയാണ് അവര്‍ വികസിപ്പിച്ചിരിക്കുന്നത്. കുതിര സവാരി ഏറെ ആഗ്രഹിക്കുന്നവര്‍ക്കുള്ള പെര്‍ഫെക്ട് ഓപ്ഷനാണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം.
കോര്‍ലിയോ എന്ന റോബോ കുതിര
എന്താണ് കോര്‍ലിയോ എന്നറിയപ്പെടുന്ന ഈ കുതിരയുടെ പ്രത്യേകതയെന്ന് നോക്കാം സാധാരണ കുതിരകളുടേതില് നിന്ന് വ്യത്യസ്തമായി റോബോ കുതിരയ്ക്ക് മുകളില്‍ സൗകര്യാനുസരണം തെന്നിനീങ്ങാന്‍ കഴിവുള്ള ഇരിപ്പിടമാണ് സെറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല യാത്രക്കാരന് കുതിര ഓടുമ്പോള്‍ വീഴാതിരിക്കാനും ഇതുപകരിക്കും.
കോര്ലിയോയുടെ 150 ക്യുബിക്-സെന്റീമീറ്റര്‍ എഞ്ചിന് ഹൈഡ്രജനിലാണ് പ്രവര്‍ത്തിക്കുന്നത്, ഇത് ഉപോല്‍പ്പന്നമായി വെള്ളം മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. വാഹനം തുടക്കക്കാര്‍ക്കും അനുയോജ്യമാണ്,’ കാവസാക്കി അവകാശപ്പെടുന്നു. ഒരു സാധാരണ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിനേക്കാള്‍ കുതിരസവാരിയോട് കൂടുതല്‍ അടുപ്പം തോന്നിപ്പിക്കുന്നതാണ് ഇതിലെ സവാരി.
റബ്ബര്‍ പാഡുകള്‍ ഘടിപ്പിച്ച കുളമ്പുകള്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളെയും പാറക്കെട്ടുകളുള്ള കുന്നുകളെയും പോലും താണ്ടിപോകാന് സഹായിക്കുന്നു.ഭാരമേറിയ ബാറ്ററികള്‍ ആവശ്യമില്ലാത്തതും വെള്ളം മാത്രം ഉപോത്പന്നമായി പുറത്തുവിടുന്നതുമായ ഒരു സംവിധാനം ഭാവിയിലേക്ക് വലിയ സ്വീകാര്യതയാണ് ഉണ്ടാക്കുക.