Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മുളങ്കമ്പിൽ തവളയെ കെട്ടിവെച്ച് കുളിപ്പിക്കും ; എന്താണ് കപ്പത്തള്ളി ആചാരത്തിന് പിന്നിൽ

നിരവധി വിചിത്രമായ ആചാരങ്ങൾ ലോകത്തെമ്പാടും നിലവിലുണ്ട്. ഇതിന് പലവിധ ചരിത്രവും കാരണങ്ങളുമുണ്ട്. അത്തരത്തില്‍ തെലങ്കാനയിലെ നിന്നുള്ള ഒരു വിചിത്രമായ ആചാരത്തെയും വിശ്വാസത്തെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

കരിംനഗർ ജില്ലയിൽ പെദ്ദപ്പയ്യപ്പള്ളിയിലെ ഗ്രാമവാസികളുടെ പ്രത്യേക ആചാരമാണ് കപ്പത്തള്ളി . മഴക്കാലം ആരംഭിച്ചിട്ടും മഴ കിട്ടാത്തത് മൂലം വിഷമത്തിലാണ് പെദ്ദപ്പയ്യപ്പള്ളി നിവാസികൾ. മഴ പെയ്യാൻ വേണ്ടിയാണ് പെദ്ദപ്പയ്യപ്പള്ളിയിലെ കർഷകർ ഈ പുരാതന ആചാരം അനുഷ്‌ഠിക്കുന്നത്. മഴ ലഭിക്കാൻ വേണ്ടി ഇവർ തവളകളെ വച്ച് പ്രാർഥന നടത്തുന്നതാണ് ഈ ഉത്സവം. ഇത് മഴ പെയ്യിപ്പിക്കാൻ വേണ്ടി മാത്രമല്ല. നല്ല വിളവിനും സമൃദ്ധിക്കും കൂടി വേണ്ടിയാണിത്.

ഗ്രാമവാസികൾ തവളകളെ ഒരു മുളയുടെ കമ്പിൽ കെട്ടി തെരുവുകളിലൂടെ നടത്തും. അതിന് ശേഷം എല്ലാ വീടുകളിൽ നിന്നും തവളകൾക്ക് വെള്ളം ഒഴിച്ച് കൊടുത്ത് അഭിഷേകം ചെയ്യും. നല്ല മഴയും സമൃദ്ധമായ വിളവും ലഭിക്കാൻ പ്രാർഥിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ മഴ പെയ്യുമെന്നാണ് പരമ്പരാഗത വിശ്വാസം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!