തമിഴ്‌നാട്ടിലെ വിവാദ കസ്റ്റഡി മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്ന നടനും തമിഴഗ വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ്ക്കെതിരെ ഡിഎംകെ നേതാവും തൂത്തുക്കുടി എംപിയുമായ കനിമൊഴി . വിജയുടെ നേരിട്ട് പേര് പരാമർശിക്കാതെ, പരോക്ഷമായാണ് കനിമൊഴി തന്റെ വിമർശനം പങ്കുവെച്ചത് ചില അഭിനേതാക്കൾ നല്ല ഇരട്ടത്താപ്പാണെന്ന് അവർ ആരോപിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിച്ച് ചിലർ കസ്റ്റഡി മരണങ്ങളെ മഹത്വവൽക്കരിക്കുന്നു എന്നിട്ട് പുറത്തുവന്ന് കരുതലും കാണിക്കുന്നു അവർ ചൂണ്ടിക്കാട്ടി.
“സിനിമകൾ എന്നാൽ ജനങ്ങൾക്ക് വിവരങ്ങൾ പകരുന്ന ഒരു മാധ്യമമാണ്. ചില അഭിനേതാക്കൾ അവരുടെ സിനിമകളിൽ ലോക്കപ്പ് മരണങ്ങളെ മഹത്വവൽക്കരിക്കാറുണ്ട്, എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശേഷം ജനങ്ങളെക്കുറിച്ച് അവർക്ക് വലിയ കരുതലുള്ളതായി നടിക്കുന്നത് തമാശയാണ്,” കനിമൊഴി പറഞ്ഞു.
കസ്റ്റഡിയിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരിച്ച 27 കാരനായ ക്ഷേത്ര കാവൽക്കാരൻ അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് ഞായറാഴ്ച നടന്ന വലിയ പ്രതിഷേധത്തിനിടെ വിജയ് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെ നിശിതമായി വിമർശിച്ചതിന് പിന്നാലെയാണ് അവരുടെ പരാമർശം .
ടിവികെ ആരംഭിച്ചതിനു ശേഷമുള്ള തന്റെ ആദ്യത്തെ വലിയ പൊതു പ്രതിഷേധത്തിൽ ചെന്നൈയിൽ നൂറുകണക്കിന് അനുയായികൾക്ക് മുന്നിൽ വെച്ച് വിജയ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ “സോറി മാ മോഡൽ” സർക്കാരെന്ന് വിശേഷിപ്പിച്ചു.
“ഈ സർക്കാരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന പരമാവധി മറുപടി ‘ക്ഷമിക്കണം മാഡം’ എന്നാണ്,” അദ്ദേഹം പറഞ്ഞു. “അണ്ണാ യൂണിവേഴ്സിറ്റി കേസ് മുതൽ അജിത് കുമാർ കേസ് വരെ, നിങ്ങളുടെ ഭരണം എത്ര അതിക്രമങ്ങൾ കൂടി അനുവദിക്കും? ഇതൊരു സോറി മാ മോഡൽ സർക്കാരാണ്, വിജയ് പറഞ്ഞിരുന്നു.