മുമ്പൊക്കെ അരിച്ചാക്കുകള്‍ ചവിട്ടിയാക്കുകയായിരുന്നു പതിവ്. അല്ലെങ്കില്‍ വെള്ളം ഒപ്പാനോ മറ്റ് വസ്തുക്കല്‍ സൂക്ഷിക്കാനോ എടുത്തുവെക്കും. ഉപയോഗശേഷം പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്യും. എന്നാല്‍ ഇനി അങ്ങനെ ചെയ്യാന്‍ തോന്നുമ്പോള്‍ ഒരു കാര്യം ചിന്തിക്കണം. അരിച്ചാക്കൊന്നും ഇപ്പോള്‍ പഴയ ആളല്ല. ഒരു സോഷ്യല്‍ മീഡിയ ട്രെന്‍ഡ് വഴി അരിച്ചാക്കുകളുടെ നിലവാരം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്.
അരി നിറച്ചുവരുന്ന സഞ്ചികളും ചാക്കുകളുമാണ് ഇപ്പോള്‍ മറ്റൊരു രൂപത്തിലെത്തിയിരിക്കുന്നത്. അവ ഉപയോഗിച്ച് പല മോഡലുകളിലുളള ജാക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലെ വൈറല്‍ വീ
ഡിയോയില്‍ യുവതി ബസ്മതി അരി നിറച്ചുവന്ന ചാക്കുപയോഗിച്ച് തയ്യാറാക്കിയ ഒരു വലിയ ജാക്കറ്റ് കാണിക്കുന്നുണ്ട്.
ഇത്തരത്തിലുണ്ടാക്കിയ ജാക്കറ്റിന്റെ വിലയാണ് ഏവരെയും അതിശയിപ്പിച്ചിരിക്കുന്നത്. ഈ ജാക്കറ്റിന്റെ വില 1,950 ഡോളര്‍ (1.6 ലക്ഷം) ആണ്. വസ്ത്രത്തില്‍ ഐഡന്റിറ്റി ആന്‍് ഗ്ലോബലൈസേഷന്‍ എന്ന് കുറിച്ചിട്ടുണ്ട്. അതിനോടൊപ്പം ബസ്മതി റൈസിന്റെ ലോഗോയും ചേര്‍ത്തിട്ടുണ്ട്. ഇതോടെ വീഡിയോക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരാള്‍ പറയുന്നത് ഇങ്ങനെ; ചാക്കുകള്‍ ശേഖരിക്കാന്‍ പോകുകയാണ്. ആര്‍ക്കൊക്കെയാണ് ബസ്മതി വസ്ത്രങ്ങള്‍ വേണ്ടതെന്നാണ്.