ജൂനിയർ എൻടി ആറും വേഷമിടുന്ന വാര്‍ 2വിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയില്‍ സംസാരിക്കവേ സദസില്‍ നിന്നും ഉച്ചത്തില്‍ ആര്‍പ്പുവിളിക്കുകയും സംസാരിക്കുകയും ചെയ്ത ആരാധകനോട് ജൂനിയർ എൻടിആർ പോട്ടിത്തെറിച്ചുവെന്ന വാർത്തയാണ് വരുന്നത്.
”സഹോദരാ, ഞാന്‍ പോകണോ? ഞാന്‍ പോകട്ടെ? ഞാന്‍ എന്താണ് നിങ്ങളോട് പറഞ്ഞത്? ഞാന്‍ സംസാരിക്കുമ്പോള്‍ നിശബ്ദത പാലിക്കണമെന്നല്ലേ. എനിക്ക് മൈക്ക് താഴെ വച്ച് ഈ വേദി വിട്ട് പോകാന്‍ ഒരു സെക്കന്റ് പോലും വേണ്ടി വരില്ല. ഞാന്‍ സംസാരിക്കണോ? നിശബ്ദത പാലിക്കുക” എന്നായിരുന്നു ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത്. കട്ടക്കലിപ്പില്‍ സംസാരിക്കുന്ന ജൂനിയര്‍ എന്‍ടിആറിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
അതേസമയം ജൂനിയര്‍ എന്‍ടിആറിന്റെ ആദ്യ ഹിന്ദി ചിത്രമാണ് വാര്‍ 2. നേരത്തെ ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും പ്രധാന വേഷങ്ങളിലെത്തിയ ആദ്യ ഭാഗം വലിയ വിജയം നേടിയിരുന്നു. രണ്ടാം ഭാഗത്തില്‍ കിയാര അദ്വാനിയാണ് നായിക. വൈആര്‍എഫിന്റെ സ്‌പൈ യൂണിവേഴ്‌സിലെ പുതിയ ചിത്രമാണ് വാര്‍ 2. രജനികാന്ത് ചിത്രം കൂലിയ്‌ക്കൊപ്പമാണ് വാറും തിയേറ്ററുകളിലേക്ക് എത്തുന്നത്.
സിനിമയുടെ ട്രെയ്‌ലര്‍ ആകാംഷ പകരുന്നതായിരുന്നു. അതിഗംഭീര ആക്ഷന്‍ രംഗങ്ങള്‍ മുതല്‍ ഹൃത്വിക്കും താരക്കും തകര്‍ത്താടുന്ന ഡാന്‍സ് നമ്പറുമെല്ലാമുള്ള ചിത്രമാകും വാര്‍ 2 എന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നുണ്ട്.