Friday, June 27, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഇന്ത്യയ്ക്കായി ബുംമ്ര ഇറങ്ങില്ല, തിരിച്ചടി; പകരമെത്തുന്നത് അയാൾ

ലളിതമായിരുന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യ നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബോളിങിന്‍റെ പ്രതീക്ഷയായ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല. 44 ഓവറുകളാണ് ഒന്നാം ടെസ്റ്റില്‍ മാത്രം ബുംറ എറിഞ്ഞത്. അധിക ഭാരം ബുംറയ്ക്ക് നല്‍കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് എജ്ബാസ്റ്റന്‍ ടെസ്റ്റില്‍ വിശ്രമം അനുവദിക്കാന്‍ ഒരുങ്ങുന്നത്. ലോര്‍ഡ്സില്‍ ജൂലൈ പത്തിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിര്‍മിങ്ഹാം ടെസ്റ്റിന് ഒരാഴ്ചയിലേറെ സമയമുണ്ട്. ‍ ബുംറയ്ക്ക് മതിയായ സമയം വിശ്രമത്തിന് നല്‍കിയില്ലെങ്കില്‍ തുടര്‍ന്നുള്ള മല്‍സരങ്ങളെ ബാധിച്ചേക്കാമെന്നും മാനെജ്മെന്‍റ് കരുതുന്നു. എന്നാല്‍ ബുംറയുണ്ടായിട്ട് പോലും 20 വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന ഇന്ത്യയ്ക്ക് ബുംറയുടെ അഭാവത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഗംഭീറടക്കം തലപുകയ്ക്കുന്നത്. ബുംമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബോളിങ്ങ് അറ്റാക്കിമിനെ മുഹമ്മദ് സിറാജ് ആവും നയിക്കുക. ബുംമ്രയ്ക്ക് പകരം പേസ് നിരയിലേക്ക് ആരെത്തുമെന്നതും കണ്ടറിയണം.

ഒന്നാം ടെസ്റ്റില്‍ പരാജയം ഏറ്റു വാങ്ങിയതോടെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഒന്നാം ടെസ്റ്റിലെ വീഴ്ചകളെല്ലാം ഇന്ത്യയ്ക്ക് പരിഹരിക്കേണ്ടതുണ്ട്.

മ തന്റെ ജോലിഭാരം കുറയ്‌ക്കണമെന്ന് നേരത്തേ തന്നെ ബുംറയെ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബുംറ മൂന്ന് മത്സരങ്ങളിലേ കളിക്കൂ എന്ന് കോച്ച് ഗംഭീര്‍ മാധ്യമങ്ങളെ അറിയിച്ചു. ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംമ്ര കളിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!