Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഇറാനോട് കരുണയ്ക്കായി യാചിച്ചുകൊണ്ട് കീഴടങ്ങുന്ന ഇസ്രായേലി സൈനികൻ, വീഡിയോ വൈറൽ

ഇറാനോട് ദയയ്ക്കുവേണ്ടി യാചിച്ചുകൊണ്ട് കീഴടങ്ങുന്ന ഒരു ഇസ്രായേൽ സൈനികന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്. നിരവധി അക്കൗണ്ടുകൾ വഴി ഇത് പങ്കുവെക്കപ്പെടുന്നുണ്ട്. എന്നാൽ ഈ വീഡിയോ യഥാർത്ഥമാണോ.

ഈ വീിയോ ക്ലിപ്പിന്റെ താഴെ വലത് കോണിൽ “Veo” എന്ന് വാട്ടർമാർക്ക് എഴുതിയിരിക്കുന്നത് കാണാം. ടെക്സ്റ്റ് അല്ലെങ്കിൽ ഇമേജ് പ്രോംപ്റ്റുകളിൽ നിന്ന് വീഡിയോകൾ സൃഷ്ടിക്കുന്ന ഗൂഗിളിന്റെ AI മോഡലാണിത്.

ഹൈവ് മോഡറേഷൻ എന്ന AI-ഡിറ്റക്ഷൻ ടൂൾ വഴി പരിശോധിച്ചപ്പോൾ അതിൽ 88% AI-ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്പ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇസ്രായേൽ ഇരാൻ സംഘർഷം മൂർഛിച്ചതിന് പിന്നാലെ ഇത്തരം എഐ ജനറേറ്റഡ് ഫേക്ക് വീഡിയോകളും തരം​ഗമാവുകയാണ്. നാളുകൾക്ക് മുമ്പ് ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാ​ഗം മൊസാദിന്റെ ഹെഡ്ക്വാർട്ടേഴ്സ് ഇറാൻ തകർത്തെന്ന തരത്തിലുള്ള വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നിട് ഇതൊരു തീപിടുത്തത്തിന്റെ വീഡിയോയാണെന്ന് തെളിയുകയായിരുന്നു.

അതേസമയം , ഇറാൻ-ഇസ്രയേൽ സംഘർഷം ഒൻപതാം ദിവസത്തിലേയ്ക്ക് കടക്കവെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. നേരത്തെ ഇറാനിൽ 15 യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ച് 30ലേറെ ആയുധങ്ങൾ പ്രയോ​ഗിച്ചതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം ഉണ്ടാകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നജഫബാദ് ന​ഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!