Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പാകിസ്ഥാന്‍ തകര്‍ത്ത ഇന്ത്യയുടെ എസ് 400; വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം

റഷ്യന്‍ നിര്‍മ്മിത ദീര്‍ഘദൂര ഉപരിതല-വായു മിസൈല്‍ (MLR SAM) സംവിധാനമായ ഇന്ത്യയുടെ S-400 പാകിസ്ഥാന്‍ തകര്‍ത്തതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സത്യമല്ലെന്ന് വ്യക്തമാക്കി ഇന്ത്യയും രംഗത്തുവന്നു. സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ഉപയോഗിച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എസ് 400 ന്റെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന ഒരു ഫോട്ടോ, അന്ന് ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിയിരുന്നു.

ഈ ചിത്രത്തില്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് നടത്തിയ തിരയലില്‍, 2024 മെയ് 23-ന് ഉക്രെയ്ന്‍ ആസ്ഥാനമായുള്ള ഡിഫന്‍സ് എക്‌സ്പ്രസിന്റെ ഒരു റിപ്പോര്‍ട്ടാണ് കണ്ടെത്താനായത്. എസ്-400 വിമാന വിരുദ്ധ മിസൈല്‍ സംവിധാനത്തില്‍ ഉക്രൈനിയന്‍ മിസൈല്‍ എഞ്ചിനീയര്‍മാര്‍ നടത്തിയ പരീക്ഷണ ആക്രമണത്തിന്റെ ചിത്രമാണിത് ഡൊനെറ്റ്‌സ്‌ക് മേഖലയിലെ മോസ്‌പൈന്‍ ജില്ലയാണ് സംഭവസ്ഥലം

കൂടാതെ 2024 മെയ് 23-ന് ഇതേ ചിത്രം ഉള്‍ക്കൊള്ളുന്ന ഒരു റിപ്പോര്‍ട്ടും പുറത്തുവന്നു. ഡോണ്‍ബാസില്‍ മോസ്‌പൈന്‍ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു റഷ്യന്‍ സൈനിക താവളം ആക്രമിക്കപ്പെട്ടു. ഈ ആക്രമണത്തിന്റെ ഫലമായി, ധാരാളം റഷ്യന്‍ ഉപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു, പ്രത്യേകിച്ച് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍… അതിന്റെ ചിത്രമായിട്ടായിരുന്നു ഇത് പുറത്തുവന്നത്.

2024 മെയ് മാസത്തില്‍ വാര്‍ത്തോഗ് ഡിഫന്‍സിന്റെ ഒരു യൂട്യൂബ് വീഡിയോയില്‍ ‘ഡൊനെറ്റ്‌സ്‌കില്‍ റഷ്യന്‍ എസ്-300/400 സിസ്റ്റത്തില്‍ യുഎസ് മിസൈലുകള്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോയില്‍ ഈ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടെ , പാകിസ്ഥാന്‍ നശിപ്പിച്ചതായി അവകാശപ്പെട്ട ഇന്ത്യയുടെ എസ്-400 ന്റെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന ഫോട്ടോയും വ്യാജമാണെന്ന് ഇതോടെ വ്യക്തമായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!