Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഐഫോണുകളുടെ അന്ത്യം എഐ മൂലം ! ആപ്പിള്‍ പ്രമുഖന്റെ തുറന്നുപറച്ചിലില്‍ ഞെട്ടി ടെക് ലോകം

കാലിഫോര്‍ണിയ: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐഫോണ്‍ ഇല്ലാതായേക്കാമെന്ന് ആപ്പിള്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ എഡ്ഡി ക്യൂ. ഗൂഗിളിനെതിരെ നിലവിലുള്ള യുഎസ് ആന്റിട്രസ്റ്റ് കേസിലെ സാക്ഷ്യവിസ്താരത്തിനിടിയിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും 2035 ആകുമ്പോഴേക്കും ഒരുപക്ഷേ ഐഫോണിന്റെ ആവശ്യം ഇല്ലാതാകുമെന്നും ക്യൂ പറഞ്ഞത്. അദ്ദേഹം ഇതിനെ ഒരു വലിയ സാങ്കേതിക മാറ്റം എന്നാണ് വിശേഷിപ്പിച്ചത്.

ആപ്പിളിന്റെ നിലവിലെ ഏറ്റവും വലിയ വരുമാന സ്രോതസ് ഐഫോണാണെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ എഐ പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ക്ക് ഗെയിമിനെ മാറ്റിമറിക്കാന്‍ കഴിയും. വലിയ ടെക് കമ്പനികളെ പോലും എഐ പിന്നിലാക്കിയേക്കാമെന്നും ക്യൂ പറഞ്ഞു. സിലിക്കണ്‍ വാലിയിലെ എച്ച്പി, സണ്‍ മൈക്രോസിസ്റ്റംസ് പോലുള്ള അക്കാലത്തെ മുന്‍നിര കമ്പനികള്‍ ഒന്നുകില്‍ ഇല്ലാതായി അല്ലെങ്കില്‍ ഇന്ന് വളരെ ചെറുതായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

2025-ന്റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ 95.4 ബില്യണ്‍ ഡോളര്‍ വരുമാനത്തിന്റെ 49.1% സംഭാവന ചെയ്യുന്നത് ഐ ഫോണ്‍ ആണ്. അതായത് ആപ്പിളിന്റെ പ്രാഥമിക വരുമാന ചാലകമായി ഐഫോണ്‍ തുടരുന്ന സമയത്താണ് ഈ അഭിപ്രായങ്ങള്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം. ക്യൂവിന്റെ ഡിവിഷനായ സര്‍വീസസ് ആപ്പിളിന്റെ വരുമാനത്തിന്റെ ഏകദേശം 28% പ്രതിനിധീകരിക്കുന്നു.

ആന്ത്രോപിക്, ഓപ്പണ്‍എഐ, പെര്‍പ്ലെക്‌സിറ്റി എന്നിവയുള്‍പ്പെടെയുള്ള എഐ കമ്പനികളുമായുള്ള ചര്‍ച്ചകളും ക്യൂ സ്ഥിരീകരിക്കുന്നു. വേണ്ടി വന്നാല്‍ മാറാനുള്ള കഴിവ് കമ്പനിക്കുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!