റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ലോകരാജ്യങ്ങൾക്ക് നേരെ വാളെടുക്കുമെന്ന അമേരിക്കൻ ഭീഷണിക്ക് പുല്ലുവില കൽപ്പിച്ച് ഇന്ത്യ. യുഎസിന്റെ സമ്മർദങ്ങൾക്ക് ഒന്നും വഴങ്ങാതെ റഷ്യൻ ക്രൂഡ് ഓയിൽ വൻതോതിൽ വാങ്ങിക്കൂട്ടിയിരിക്കുകയാണ് റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുത്തനെ കൂട്ടുകയും ചെയ്തു.
റഷ്യയില്‍ നിന്ന് ദിനം പ്രതി 20.8 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നത്. റഷ്യയില്‍ നിന്നുള്ള 11 മാസത്തെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതിയാണ് ഇത്. ജൂണിലെ കണക്കുകള്‍ പ്രകാരം . റഷ്യ കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 38 ശതമാനവും ഇന്ത്യയിലേക്കാണ്. അതുപോലെ 47 ശതമാനം ചൈനയിലേക്കുമാണ് കയറ്റുമതി ചെയ്തിരിക്കുന്നത്.
ജൂണില്‍ ഇന്ത്യ ഇറാഖിൽ നിന്ന് ദിവസം 8.93 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലും സൗദിയില്‍ നിന്ന് 5.81 ലക്ഷം ബാരലും, യുഎഇയില്‍ നിന്ന് 4.9 ലക്ഷം ബാരലും ഇറക്കുമതി ചെയ്തു. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് ഇന്ധനമാക്കി ഇന്ത്യ ജി 7 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പരമ്പരാഗതമായി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് തടസ്സമുണ്ടായേക്കാമെന്ന വിലയിരുത്തലും വൻതോതിൽ റഷ്യൻ എണ്ണയെ ആശ്രയിക്കാൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിച്ചു. സംഘർഷം രൂക്ഷമായാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.