ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വ്യവസായമാണ് ഇന്ത്യയുടേത്. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ ആറ് ശതമാനം ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്നാണ് വരുന്നത്. ഇത് മൂന്നുകോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. അതേസമയം, ഈ വിഷയത്തില്‍ പാകിസ്ഥാന്റെ അവസ്ഥ വളരെ മോശമാണ്. ഇന്ത്യയ്ക്ക് ഏഴയലത്ത് പോലും എത്താനാവാത്ത സ്ഥിതിയാണ് പാകിസ്ഥാന്. വാഹനങ്ങളുടെ ഉയര്‍ന്ന വില തന്നെയാണ് ഇതിനുള്ള കാരണം.
പാകിസ്ഥാനിലെ കാര്‍ വില്‍പ്പന വളരെ മോശം അവസ്ഥയിലാണെന്ന് വില്‍പ്പിന കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ 3,85,842 യൂണിറ്റ് കാറുകള്‍ മാത്രം വിറ്റഴിക്കപ്പെട്ടപ്പോള്‍, പാകിസ്ഥാനില്‍ ആ മാസം മുഴുവന്‍ 11,098 യൂണിറ്റ് വാഹനങ്ങളാണ് ആകെ വിറ്റത് എന്നാണ് കണക്കുകള്‍. അതായത് ഇന്ത്യയില്‍ ഒരു ദിവസം വില്‍ക്കുന്ന കാറുകളുടെ എണ്ണം, പാകിസ്ഥാന് ഒരു മാസത്തിനുള്ളില്‍ പോലും അത്രയും വില്‍ക്കാന്‍ കഴിയില്ല എന്നതാണ്.
മാത്രമല്ല ഇതിനൊപ്പം തന്നെ കൂട്ടിവായിക്കേണ്ട ചിലതുണ്ട്. അതിലൊന്ന് പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകളാണ് ഇതിന്‍ പ്രകാരം മാര്‍ച്ചില്‍ കാര്‍ വില്‍പ്പനയില്‍ എട്ട് ശതമാനം ഇടിവ് ഉണ്ടായി. ഇതുമൂലം, അവിടെയുള്ള പല കാര്‍ കമ്പനികളും ഉത്പാദനം നിര്‍ത്തിവച്ചു, ഒരു വര്‍ഷത്തില്‍ കഷ്ടിച്ച് ഒരു ലക്ഷം യൂണിറ്റുകള്‍ മാത്രമേ വില്‍ക്കുന്നുള്ളൂ.
ബൈക്ക് വില്‍പ്പനയിലും പാകിസ്ഥാന്‍ പിന്നിലാണ്. പാകിസ്ഥാനില്‍ ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വാര്‍ഷിക വില്‍പ്പന 34 ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ പ്രതിമാസ വില്‍പ്പന മൂന്ന് ശതമാനം കുറഞ്ഞു. 2025 മാര്‍ച്ചില്‍ പാകിസ്ഥാനില്‍ ആകെ 1,25,311 യൂണിറ്റ് ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും വിറ്റു.
അതേസമയം ഇന്ത്യയിലെ ടൂവീലര്‍ , ട്രീ വലര്‍ വില്‍പ്പന കണക്കുകള്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) റിപ്പോര്‍ട്ട് അനുസരിച്ച്, 16,56,939 യൂണിറ്റ് ഇരുചക്ര വാഹനങ്ങളും 62,813 യൂണിറ്റ് മുച്ചക്ര വാഹനങ്ങളും രാജ്യത്ത് വിറ്റു. ഹോണ്ട ആക്ടിവയുടെ വില്‍പ്പനയെക്കുറിച്ച് മാത്രം പറയുകയാണെങ്കില്‍, മാര്‍ച്ചില്‍ 1.90 ലക്ഷം യൂണിറ്റുകള്‍ വിറ്റു, ഇത് പാകിസ്ഥാനിലെ മൊത്തം ഇരുചക്ര വാഹന വില്‍പ്പനയേക്കാള്‍ ബഹുദൂരം മുന്നിലാണ്.