Tuesday, August 12, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അല്‍ഷെരീഫ് മാധ്യമ പ്രവര്‍ത്തകന്റെ വേഷമിട്ട ഹമാസ് തീവ്രവാദി, രേഖകൾ പുറത്തുവിട്ട് ഐഡിഎഫ്; കൊല്ലപ്പെട്ടത് ജേണലിസ്റ്റുകളല്ല, ഭീകരരെന്ന് ഇസ്രയേല്‍

അല്‍ജസീറയുടെ 5 മാധ്യമ പ്രവര്‍ത്തകരെ ഇസ്രയേല്‍ ക്രൂരമായി കൊലചെയ്തുവെന്ന വാര്‍ത്തയാണ്, ഇപ്പോൾ പ്രചരിക്കപ്പെടുന്നത്. തങ്ങളുടെ മാധ്യമ പ്രവര്‍ത്തനായിരുന്ന അനസ് അല്‍ ഷെരീഫും, മുഹമ്മദ് ഖ്രീഖ് എന്ന സഹപ്രവര്‍ത്തകരും ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരും കൊല്ലപ്പെട്ടതായി അല്‍ ജസീറ സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍, മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം നടത്തിയിരുന്നവരെയാണ് തങ്ങള്‍ വധിച്ചത് എന്നാണ് ഐഡിഎഫ് പറയുന്നത്.

അല്‍ഷെരീഫ് ‘ഒരു പത്രപ്രവര്‍ത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവനാണെന്ന്’ ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് ചൂണ്ടിക്കാട്ടി. അല്‍ഷെരീഫ് നിന്ന് കണ്ടെടുത്ത പരിശീലന രേഖകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, ശമ്പള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ ഹമാസുമായുള്ള ബന്ധം തെളിയിക്കുന്നതായി ഐഡിഎഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ അല്‍ ജസീറയും ഈ ആരോപണം തള്ളിക്കളഞ്ഞു.

ഞായറാഴ്ച വൈകുന്നേരം അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ജേണലിസ്റ്റ് ടെന്റിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ ജേര്‍ണലിസ്റ്റുകള്‍ തുരങ്കത്തിലടക്കം എത്തി ഹമാസിന്റെ നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ ഐഡിഎഫ് പുറത്തുവിടുന്നുണ്ട്. ഹമാസ് നിയന്ത്രിക്കുന്ന ഈ പ്രദേശങ്ങളില്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ മുന്നോട്ട് പോവാന്‍ കഴിയില്ല.

ഗസ്സയിലെ കുട്ടികള്‍ ഭക്ഷണത്തിനായി പാത്രം പിടിച്ചുനില്‍ക്കുന്ന വ്യാജ ചിത്രം ഇവരുടെ സൃഷ്ടിയാണെന്നാണ് പറയുന്നത്. കാരണം, ഗാസ ഹ്യുമാനിട്ടേറിയന്‍ ഫൗണ്ടേഷന്‍വിതരണം ചെയ്യുന്നത് പാകം ചെയ്യേണ്ട ഭക്ഷണമാണ്. അതില്‍ പിസ്ത, കടല, ടിന്നിലടച്ച മല്‍സ്യം, ന്യൂട്ടെല്ല, ചോക്ക്ലേറ്റ്, പാക്ക് ചെയ്ത ഡ്രൈ ഫ്രൂട്ട്സ്, ഡ്രൈ നട്ട്സ് നൂഡില്‍സ്, ഗോതമ്പ് പൊടി, എണ്ണ, പ്രോട്ടീന്‍ സ്പ്രെഡ് എന്നിവയാണ്. മുതിര്‍ന്ന ഒരാള്‍ക്ക് അമ്പത് മീല്‍സ് എന്ന കണക്കില്‍ ഒരു പെട്ടിയാണ് ഒരാള്‍ക്ക് കിട്ടുന്നത്. ബയോമെട്രിക് വിവരങ്ങള്‍ പകര്‍ത്തിയാണ് ഇത് വിതരണം ചെയ്യുന്നത്. ഇത് വാങ്ങാന്‍ പാത്രങ്ങളുടെ ആവശ്യമില്ല. ‍

‌കൊല്ലപ്പെട്ടവര്‍ക്ക് യഹിയ സിന്‍വറിനോട് അടക്കം അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഐഡിഫ് ആരോപിക്കുന്നു. ഹമാസിന്റെ അനുമതിയല്ലാതെ ഒരാള്‍ക്കും ഇവിടെ എത്താന്‍ കഴിയില്ല എന്നാണ് ഐഡിഎഫ് പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!