Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഗെയിമിന്റെ പേരില്‍ ഭാര്യയുമായി അടിയായി, തന്റെ വാദമാണ് ശരിയെന്ന് തെളിയിക്കാന്‍ ഭര്‍ത്താവ് ചെയ്തത്, വീടിന് ചുറ്റും മെയില്‍ പ്രിന്റെടുത്ത് ഒട്ടിച്ചു, ജീവനോടെയുണ്ടോ എന്ന് നെറ്റിസണ്‍സ്

നിങ്ങളുടെ പങ്കാളിയൊക്കൊപ്പം ഒരു ഗെയിം കളിക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. അതിലെ നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കമുണ്ടായെന്ന് കരുതുക. ആരാണ് ശരിയെന്ന് ഉറപ്പിക്കാന്‍ എന്തുചെയ്യും. മറ്റാരോടെങ്കിലും ചോദിക്കുമായിരിക്കും. എന്നാല്‍ ഗെയിമിറക്കിയ കമ്പനിയെത്തന്നെ തന്റെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ വിളിച്ച ഭര്‍ത്താവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു റെഡ്ഡിറ്റ് യൂസറാണ് തന്റെ ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ

എനിക്ക് ഒരു കാര്‍ഡ് ഗെയിം ഇഷ്ടമാണ് ഭാര്യയ്ക്കും അതിനോട് താത്പര്യക്കുറവൊന്നുമില്ല. ഞങ്ങള്‍ ഒരു ദിവസം അത് കളിക്കാന്‍ തീരുമാനിച്ചു. കളിക്കിടയില്‍ അതിലെ ചില നിയമങ്ങളെക്കുറിച്ച് പറഞ്ഞ് പരസ്പരം തര്‍ക്കമായി. അവള്‍ പറയുന്നത് ആനമണ്ടത്തരമാണ് എന്ന് എനിക്കറിയാമായിരുന്നു എന്നാല്‍ അത് സമ്മതിച്ചുതരാന്‍ കൂട്ടാക്കുന്നില്ല. ഞാനാണെങ്കില്‍ ഞാന്‍ പറയുന്നതാണ് ശരിയെന്ന് തെളിയിക്കണമെന്ന വാശിയിലുമായിരുന്നു.

പിന്നെ ഒന്നും നോക്കിയില്ല ഗെയിം കമ്പനിയുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു. അവര്‍ എന്റെ വാദം ശരിയാണെന്ന് സ്ഥിരീകരിച്ച് മെയില്‍ അയച്ചു. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇത് ഭാര്യയോട് നേരിട്ട് പറയുന്നതില്‍ എനിക്കത്ര പന്തി തോന്നിയില്ല. ഒടുവില്‍ ആ മെയിലിന്റെ പത്തിരുപത് പ്രിന്റുകളെടെത്ത് വീടിന് ചുറ്റും ഒട്ടി്ചു കൂടാതെ ഇനിയുമവള്‍ എന്തെങ്കിലും കാരണവശാല്‍ കാണാതെ പോയാലോ എന്ന് വിചാരിച്ച് കാറിലും ഒന്നെടുത്തുവെച്ചു. അത് കണ്ട അവള്‍ എന്നെ നോക്കി ഒന്നു ചിരിച്ചു.

എന്തായാലും റെഡ്ഡിറ്റ് യൂസറുടെ ആ അനുഭവത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജീവനോടെയുണ്ടോ ഇപ്പോഴും എന്നാണ് ചിലര്‍ ചോദിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!