ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ഓണ്‍ലൈനില്‍ പായ്ക്ക് ചെയ്തതുവന്ന ബോക്സ് അശ്രദ്ധമായി വലിച്ചെറിയുന്നത് ഇനി മുതല്‍് നിങ്ങളെ കുഴപ്പത്തിലാക്കും. പാഴ്സല്‍ പാക്കേജുകളിലെ വ്യക്തിഗത വിവരങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാമെന്ന് പറയുകയാണ് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പറയുന്നത്. @therajivmakhni എന്ന അക്കൗണ്ടിലൂടെയാണ് തട്ടിപ്പിനെക്കുറിച്ച് ഇദ്ദേഹം പറയുന്നത്.
നിങ്ങള്‍ക്ക് ഒരു ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ ആ പാക്കേജില്‍ മുഴുവന്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം ഇവയെല്ലാം ഉള്‍ക്കൊള്ളിച്ച ലേബല്‍ പതിപ്പിച്ചിട്ടുണ്ടാവും. ഒരു തട്ടിപ്പുകാരനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ഒരു പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ അത്രയും മതിയാകും. ഇ വിവരങ്ങള്‍ ഒക്കെ ഉപയോഗിച്ച് അവര്‍ വ്യാജ സന്ദേശങ്ങള്‍, സ്‌കാം കോളുകള്‍, ഫിഷിംഗ് തട്ടിപ്പുകള്‍ എന്നിവ നടത്തുന്നു.
തട്ടിപ്പിന് ഇരയാകാതിരിക്കാം
ഡെലിവറി ബോക്സ് വലിച്ചെറിയുന്നതിന് മുന്‍പ് അതില്‍ ഒട്ടിച്ചിരിക്കുന്ന ഷിപ്പിംഗ് ലേബല്‍ കീറി കളയാന്‍ മറക്കരുത്.
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കുക.
ഉറവിടം വ്യക്തമാവാത്ത ടെക്സ്റ്റുകള്‍, ഇമെയില്‍, അല്ലെങ്കില്‍ വാട്ട്സാപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഒഴിവാക്കുക
സംശയമെന്ന് തോന്നിയാല്‍ ഔദ്യോഗിക വെബ് സൈറ്റുകള്‍ വഴി വിവരങ്ങള്‍ പരിശോധിക്കുക.
സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ വ്യക്തിഗത വിവരങ്ങള്‍ കഴിയുന്നത്ര സ്വകാര്യമായി സൂക്ഷിക്കുക.