Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മഴക്കാലമാണ്, വാഹനങ്ങളുള്ളവർ സൂക്ഷിക്കണം, അശ്രദ്ധ ജീവനെടുക്കും

മഴക്കാലത്ത് വാഹനാപകചങ്ങൾക്ക് സാധ്യതയേറെയാണ്, ഇതിൽ പ്രധാന കാരണങ്ങളിലൊന്നാണ് റോഡിലുണ്ടാകുന്ന ജലപാളി പ്രവർത്തനം അഥവാ ഹൈഡ്രോ പ്ലെയ്‌നിങ് പ്രതിഭാസം. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. എല്ലാ വർഷവും ഇതുമൂലം നിരവധി പേരുടെ ജീവനാണ് റോഡിൽ പൊലിയുന്നത്.
വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്ഷൻമൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ വെള്ളം ടയറിന്റെ ത്രഡിന്റെ സഹായത്തോടെ ചാലുകളിൽകൂടി പമ്പ്ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ അത് സ്വാഭാവികമായി സംഭവിക്കുന്നില്ല. കാരണം

ടയറിന്റെ വേഗം കൂടുന്തോറും പമ്പ്ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് കൂടുതൽ മർദത്തിൽ കയറും. ഇതേ തുടർന്ന് ടയർ റോഡിൽനിന്ന് ഉയരും. ഇതോടെ ടയറും റോഡും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നു. ഇതാണ് ഹൈഡ്രോപ്ലൈനിം​ഗ് എന്ന പ്രതിഭാസം കൊണ്ട് അർഥമാക്കുന്നത്.

റോഡും ടയറുമായുള്ള ബന്ധം വേർപെടുന്നതോടെ ബ്രേക്കിന്റെയും സ്റ്റിയറിങ്ങിന്റെയും ആക്‌സിലറേറ്ററിന്റെയും പ്രവർത്തനം നഷ്ടപ്പെടും. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം തന്നെ ഡ്രൈവർക്ക് നഷ്ടമാകും. ഇങ്ങനെ സംഭവിച്ചാൽ ഡ്രൈവർ ഉടൻ തന്നെ ആക്‌സിലറേറ്ററിൽനിന്ന് കാല് പിൻവലിക്കണം. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് ഒഴിവാക്കണം. ഇതാണ് അപകടങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പോംവഴി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!