മാമ്പഴം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ് എന്നാല്‍ പലപ്പോഴും വളരെ പെട്ടെന്ന് കേടുവരുന്ന ഒരു പഴവര്‍ഗ്ഗം കൂടിയാണിത്. ശരിയായ രീതിയില്‍ മാങ്ങ സൂക്ഷിച്ചില്ലെങ്കില്‍ വളരെപ്പെട്ടെന്ന് ഇത് ഭക്ഷ്യയോഗ്യമല്ലാതായി തീരാം. ഇനി എങ്ങനെ മാമ്പഴം ഫ്രഷായി സൂക്ഷിക്കാമെന്ന് നോക്കാം.
ഒന്നാം സ്ഥാനത്ത് കരിക്കട്ട തന്നെയാണ് ഇതിന്റെ അടുത്തായി മാങ്ങ സൂക്ഷിക്കാം. കാരണം കരിക്കട്ടയ്ക്ക് സ്വാഭാവികമായ ഈര്‍പ്പവും, ദുര്‍ഗന്ധത്തെ വലിച്ചെടുക്കാനുള്ള ശേഷിയുമുണ്ട്. ഇത് മാങ്ങ പെട്ടെന്നു പഴുക്കാന്‍ കാരണമാകുന്ന എത്തിലീന്‍ വാതകം അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഇത് തടയുന്നു. അതിനാല്‍ കരിക്കട്ട ഒരു തുണിയില്‍ ഇത് പൊതിഞ്ഞ് മാങ്ങ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തായി വെച്ചുകൊടുക്കാം.
പേപ്പര്‍ ടവല്‍ കൊണ്ട് മാങ്ങയുടെ തണ്ട് പൊതിഞ്ഞ് സൂക്ഷിച്ചാലും അത് കൂടുതല്‍ക്കാലം ഫ്രഷായി നിലനില്ക്കുന്നു കാരണം തണ്ടിന്റെ ഭാഗത്താണ് ആദ്യം കേടുവരാന്‍ തുടങ്ങുന്നത്. ഇത് പൊതിഞ്ഞ് വയ്ക്കുമ്പോള്‍ ഈര്‍പ്പത്തെ വലിച്ചെടുക്കുകയും മാങ്ങയെ എപ്പോഴും ഫ്രഷായി നിലനിര്‍ത്തുകയും ചെയ്യുന്നു.
ഉപ്പിലിട്ടത് മാത്രമല്ല മധുരമുള്ള അച്ചാറും മാങ്ങ ഉപയോഗിച്ച് ഇടാന്‍ സാധിക്കും. പഴുത്തുപോയ മാങ്ങ പഞ്ചസാര ലായനിയില്‍ മുക്കിവയ്ക്കാം കൂടെ ഏലയ്ക്കയും കുങ്കുമവും ചേര്‍ക്കണം. ഇത് എന്തിന്റെ കൂടെയും നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കും.
പഴുത്തുപോയ മാങ്ങ ഉപയോഗിച്ച് ഐസ് ക്യൂബ് തയാറാക്കാന്‍ സാധിക്കും. മാങ്ങ മുറിച്ചെടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ നീര്, ഉപ്പ്, പുതിന എന്നിവ ചേര്‍ത്ത് മിക്സ് ചെയ്തതിന് ശേഷം ഐസ് ട്രേയിലാക്കി സൂക്ഷിച്ചാല്‍ മതി. ഇതിലൊരു ക്യൂബ് വീതം വെള്ളത്തിലിട്ട് നല്ലൊരു ഡ്രിങ്കായി ഉപയോഗിക്കാവുന്നതാണ്.