Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ലോഹപാത്രങ്ങളില്‍ പഴങ്ങള്‍ വെക്കാറുണ്ടോ, സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യം തന്നെ അപകടത്തില്‍, അറിഞ്ഞിരിക്കേണ്ടത്

പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അവ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവിധകാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ലോഹപാത്രങ്ങളില്‍ പഴങ്ങള്‍ വെക്കുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്.

മുറിച്ചുവെച്ച പച്ചക്കറിയും പഴങ്ങളും വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പുറത്തിരുന്നാല്‍ അവ വളരെ പെട്ടെന്ന് ചീത്തയായി പോകാനുള്ള സാഹചര്യമുണ്ട്

എന്നാല്‍ ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ അസിഡിറ്റിയുള്ള പഴങ്ങളും പച്ചക്കറികളും മെറ്റല്‍ പോലുള്ള പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് മെറ്റലുമായി പ്രതിപ്രവര്‍ത്തനം ഉണ്ടാവാന്‍ കാരണമാകുന്നു. അലുമിനിയം, സ്റ്റീല്‍, കോപ്പര്‍ തുടങ്ങിയ പാത്രങ്ങളില്‍ സൂക്ഷിക്കുന്നവരുണ്ട്. എല്ലാത്തരം മെറ്റലുകളിലും പ്രതിപ്രവര്‍ത്തനം ഉണ്ടാകാറില്ല.

എന്നാല്‍ ചില പഴങ്ങളില്‍ കൂടുതല്‍ അസിഡിറ്റി ഉണ്ടാകാറുണ്ട്. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തെ ബാധിച്ചേക്കാം. അതേസമയം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളില്‍ പഴങ്ങള്‍ സൂക്ഷിക്കാന്‍ സുരക്ഷിതമാണ്. കാരണം ഇതില്‍ കുറഞ്ഞ പ്രതിപ്രവര്‍ത്തനം മാത്രമാണ് സംഭവിക്കുന്നത്.

ഇതിലേറ്റവും ശ്രദ്ധിക്കേണ്ടത് അലുമിനിയം, കോപ്പര്‍ തുടങ്ങിയ പാത്രങ്ങളില്‍ പഴങ്ങള്‍ സൂക്ഷിക്കാതിരിക്കാനാണ് കാരണം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന അസിഡിറ്റി ഇതിന്റെ നിറത്തില്‍ വ്യത്യാസം ഉണ്ടാക്കുകയും പഴങ്ങള്‍ കേടായിപ്പോകാനും സാധ്യതയുണ്ട്.

ചില പാത്രങ്ങളില്‍ ബിസ്ഫെനോള്‍ എ അടങ്ങിയിട്ടുണ്ടാവും. ഇത്തരം പാത്രങ്ങളില്‍ ഇതുപോലുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കാം. ബിപിഎ ഫ്രീ എന്ന് ലേബല്‍ ചെയ്തിട്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!