അടുക്കള പാത്രങ്ങൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരുന്നാൽ അണുക്കൾ പെരുകുകയും അതുമൂലം അസുഖം ഉണ്ടാവുകയും ചെയ്യുന്നു. പലതരത്തിലുള്ള പാത്രങ്ങ്‍ അടുക്കളയിൽ നാമുപയോഗിക്കാറുണ്ട്. അതിൽ വളരെ ആരോഗ്യകരമായ ഒന്നാണ് തടി കൊണ്ടുള്ളവ.
ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ലോഹശകലങ്ങളോ വിഷവസ്ുക്കളോ ഭക്ഷണത്തിൽ കലരുമെന്ന ആശങ്ക വേണ്ട. എന്നാൽ ഇത് ശരിയായ രീതിയിൽ വൃത്തിയാക്കി ഉപയോഗിച്ചില്ലെങ്കിൽ അത് രോഗങ്ങളുണ്ടാകുന്നതിന് കാരണമാകും ഇത് വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന ജോലിയാണ്. തടിപ്പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തുനോക്കു.
ചെറുചൂട് സോപ്പ് വെള്ളത്തിൽ തടിപ്പാത്രങ്ങൾ നന്നായി കഴുകിയെടുക്കണം. ഇത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു. ശേഷം അതിലേക്ക് കുറച്ച് ഉപ്പ് വിതറി നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ഇത് കറയെയും ദുർഗന്ധത്തെയും ഇല്ലാതാക്കുന്നു.