Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

തേനീച്ചയുടെ മൂളല്‍ ചെടികള്‍ക്ക് കേള്‍ക്കാം, ഉടനെ തേന്‍ ഇരട്ടിയാക്കും, ഒപ്പം ഈ മാറ്റങ്ങളും; മുന്‍ധാരണകളെ തിരുത്തി അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ചെടികള്‍ക്ക് കേള്‍വിശക്തിയുണ്ടോ? ഇല്ലെന്ന് കരുതിയിരുന്ന മുന്‍ധാരണകളെ അപ്പാടെ തകിടം മറിക്കുന്ന പുതിയ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്. പരാഗണകാരികളുമായുള്ള സഹജീവി ബന്ധത്തില്‍ സസ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ സജീവ പങ്കാളിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

‘പ്രാണികള്‍ക്കും സസ്യങ്ങള്‍ക്കും വൈബ്രോ-അക്കൗസ്റ്റിക് സിഗ്‌നലുകള്‍ മനസ്സിലാക്കാനും ഉത്പാദിപ്പിക്കാനും അല്ലെങ്കില്‍ പ്രക്ഷേപണം ചെയ്യാനും കഴിയുമെന്നതിന് വര്‍ദ്ധിച്ചുവരുന്ന തെളിവുകള്‍ ഉണ്ട്,’ ഗവേഷകര്‍ പറയുന്നു.
പ്രാണികളുടെ സാന്നിധ്യം, താപനില, വരള്‍ച്ച, കാറ്റ് എന്നിവയുള്‍പ്പെടെ സസ്യങ്ങള്‍ക്ക് ചുറ്റുപാടുകളെ മനസ്സിലാക്കാന്‍ കഴിയുന്നു.

എന്നാല്‍ സസ്യങ്ങള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ ഉറപ്പില്ല. സസ്യങ്ങള്‍ക്ക് തലച്ചോറില്ല, പക്ഷേ അവയ്ക്ക് പരിസ്ഥിതി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിയും. തേനീച്ചകള്‍ക്കും മറ്റു പ്രാണികള്‍ക്കും ഇണചേരലിനും മറ്റ് ആശയവിനിമയത്തിനും ഉപയോഗിക്കുന്ന വ്യത്യസ്തമായ വൈബ്രേഷന്‍ സിഗ്‌നലുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ച സംഘം സസ്യങ്ങള്‍ക്കും ഇത്തരം സിഗ്‌നലുകള്‍ ഉണ്ടോയെന്ന ഗവേഷണത്തിലാണ്.

തേനീച്ചയുടെ മൂളല്‍ ശബ്ദങ്ങള്‍ തേനിന്റെ ഉല്‍പാദനത്തിന് കാരണമാകുമെന്ന് വ്യക്തമാണെങ്കിലും, ഓരോ സസ്യവും തങ്ങള്‍ക്ക് അനുയോജ്യമായ പരാഗണകാരികളെ ആകര്‍ഷിക്കാന്‍ ശബ്ദങ്ങള്‍ സജീവമായി ഉപയോഗിക്കുന്നുണ്ടോ എന്നും് ശാസ്ത്രജ്ഞര്‍ പരിശോധിച്ച് വരുകയാണ്. ഭാവിയില്‍ ഈ കണ്ടെത്തല്‍ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!