രാത്രിയുടെ മധ്യത്തിൽ ഒരു ഭയാനകമായ പേടിസ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ടോ? അത് പതിവായി സംഭവിക്കാറുണ്ടോ. മോൺട്രിയൽ സർവകലാശാലയിലെ ഡോ. ടോർ നീൽസൺ ഒരു പഠനത്തിലൂടെ ഇതിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ്. രാത്രിവളരെ വൈകി കഴി്കുന്ന ലഘുഭക്ഷണത്തിന് ഇതിലൊരു പ്രധാന സ്ഥാനമുണ്ടെന്നാണ് കണ്ടെത്തൽ.
2025 ജൂലൈ 1-ന് ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്, ലാക്ടോസ് അസഹിഷ്ണുത ഉള്ള ആളുകൾക്ക് രാത്രിയിലെ ലഘുഭക്ഷണമായി പാലുൽപ്പന്നങ്ങൾ കഴിച്ചാൽ ദുർസ്വപ്നങ്ങൾ കാണാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു.
പഠനത്തിനായി 1,000 കോളേജ് വിദ്യാർത്ഥികളെയാണ് നീൽസൺ തിരഞ്ഞെടുത്തത്. സ്വപ്നങ്ങളെ ബാധിക്കുന്ന ഭക്ഷണങ്ങളിൽ ഏകദേശം 22% പാലുൽപ്പന്നങ്ങളാണ്, പ്രധാനമായും പാൽ, തൈര്, ചീസ്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയാണ് ഇവയെന്ന് ഗവേഷകർ നിരീക്ഷിച്ചു. ലാക്ടോസ് അസഹിഷ്ണുത ഉള്ള ആളുകളിൽ തീവ്രമായ പേടിസ്വപ്നങ്ങളാണ് ഉണ്ടാവുക.
ഉറക്കത്തെ ബാധിക്കുന്ന ഭക്ഷണങ്ങളും. മികച്ച ഉറക്കം നൽകുന്ന ഭക്ഷണങ്ങളും
രാത്രിയിൽ കഴിക്കാൻ ഏറ്റവും മോശം ഭക്ഷണങ്ങൾ പാലുൽപ്പന്നങ്ങൾ തന്നെയാണ് അതിനൊപ്പം തന്നെ മധുരപലഹാരങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ, മാംസം, ധാന്യങ്ങൾ എന്നിവയും പെടുന്നു എന്നാൽ മറുവശത്ത്, പഴങ്ങൾ, പച്ചക്കറികൾ, ഹെർബൽ ടീ എന്നിവ ആരോഗ്യകരമായ ഉറക്കത്തിന് കാരണമാകുന്നു.