പായ്ക്കറ്റ് ഭക്ഷണം വാങ്ങുന്നവരാണോ. ആ പാക്കറ്റുകളുടെ അരികില്‍ എവിടെയെങ്കിലും അച്ചടിച്ചിരിക്കുന്ന പല നിറത്തിലുള്ള ചെറുതും തിളക്കമുള്ളതുമായ വൃത്തങ്ങള്‍ കാണാനാവും. എന്താണ് പാക്കേജിംഗിലെ ആ നിറങ്ങളുളള വൃത്തങ്ങള്‍കൊണ്ട് അര്‍ഥമാക്കുന്നതെന്നറിയാമോ.
സിയാന്‍, മജന്ത, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുളള ഒരു കൂട്ടം വൃത്തങ്ങളാണ് പലപ്പോഴും പായ്ക്കറ്റുകളില്‍ കാണാന്‍ സാധിക്കുന്നത്.
അവയൊന്നും വെറും അലങ്കാരങ്ങളായി വെച്ചിരിക്കുന്നതല്ല. പ്രിന്റിംഗ് അലൈന്‍മെന്റ്, ഗുണനിലവാര നിയന്ത്രണം, ബ്രാന്‍ഡ് സ്ഥിരത എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ചില വിവരങ്ങള്‍ നല്‍കുന്നവയാണ്. ഇന്ത്യയില്‍ പായ്ക്കറ്റുകളില്‍ വരുന്ന ഒരു ഭക്ഷ്യ ഉത്പന്നം സസ്യാഹാരമാണോ അല്ലയോ എന്ന് സൂചിപ്പിക്കുന്നതിന് നിയമപരമായി നിറമുള്ള കുത്തുകള്‍ ആവശ്യമാണ്.
സസ്യാഹാരമാണെങ്കില്‍ പച്ച കുത്തുകളും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണമാണെങ്കില്‍ തവിട്ട് നിറം അല്ലെങ്കില്‍ ചുവപ്പ് നിറമുള്ള വൃത്തങ്ങളും ഉണ്ടാവും. ഇനി മഞ്ഞ നിറമുള്ള വൃത്തങ്ങളാണെങ്കില്‍ മുട്ട അടങ്ങിയ ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നീലനിറമുള്ള വൃത്തങ്ങളാണെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ അല്ലെങ്കില്‍ ശുചിത്വ ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണെന്ന് മനസിലാക്കാം. കറുപ്പ് നിറമാണെങ്കില്‍ രാസവസ്തുക്കളുടെ ഉള്ളടക്കം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.