Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എസി ഉപയോഗത്തിന് മൂക്കുകയറിടാൻ കേന്ദ്രം, ഇനി ഈ താപനിലയിൽ നിന്ന് കുറയ്ക്കാനാവില്ല

രാജ്യമെമ്പാടുമുള്ള എയർ കണ്ടീഷനറുകൾക്ക് പുതിയ സ്റ്റാൻഡേർഡ് താപനില പരിധി തീരുമാനിച്ച് കേന്ദ്രം. വേനൽക്കാല വൈദ്യുതി ഉപഭോഗത്തിലുണ്ടായ വൻവർധനവിന് പിന്നാലെയാണ് കേന്ദ്ര നീക്കം. എസികളുടെ ഏറ്റവും കുറഞ്ഞ താപനില 20°C ഉം പരമാവധി 28°C ഉം ആയി നിശ്ചയിക്കാനാണ് തീരുമാനം.

എയർ കണ്ടീഷനിങ് ഉപയോഗത്തിൽ ഏകത കൊണ്ടുവരാനും അമിത വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർലാൽ പറഞ്ഞു. ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുമായും നിർമാതാക്കളുമായും ഓട്ടോമോട്ടീവ് വ്യവസായവുമായും കൂടിയാലോചനകൾ ഈ വിഷയത്തിൽ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

. മാർഗനിർദേശങ്ങൾ തയാറാക്കുമ്പോൾ അതത് സംസ്ഥാനങ്ങളിലെ ഈർപ്പം പരിഗണിക്കണമെന്ന് ചില സംസ്ഥാനങ്ങൾ അഭ്യർഥിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറയ്ക്കുക, ഊർജ ക്ഷമത പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. 2020 ലെ മാൻഡേറ്റിൽ, വീട്ടിലും കാറിലും ഉപയോഗിക്കുന്ന എസികളുടെ താപനില 24°C ആയി സജ്ജീകരിക്കണമെന്ന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറഞ്ഞിട്ടുണ്ട്. എല്ലാ ബ്രാൻഡുകൾക്കും സ്റ്റാർ-ലേബൽ ചെയ്‌ത എസികൾക്കും ഇത് ബാധകമാണ്.

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറയുന്നതനുസരിച്ച്, മിക്ക എസികളും 20°C നും 21°C നും ഇടയിലാണ് സജ്ജീകരിച്ചിരിക്കുന്നത്, എന്നാൽ അനുയോജ്യമായ താപനില 24–25°C ആണ്. താപനില 20°C ൽ നിന്ന് 24°C ലേക്ക് ഉയർത്തുന്നത് ഏകദേശം 24 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!