Monday, June 16, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അറിഞ്ഞിരിക്കണം ഗൂഗിള്‍ മാപ്പിലെ ഈ നിറങ്ങള്‍, ഇല്ലെങ്കില്‍ പണി കിട്ടും

ഏവരും ഉപയോഗിക്കുന്ന വളരെ അത്യാവശ്യമായ ടൂളുകളില്‍ ഒന്നാണ് ഇന്ന് ഗൂഗിള്‍ മാപ്സ് ഇത് തത്സമയ അപ്ഡേറ്റുകളും റൂട്ട് നിര്‍ദ്ദേശങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഗൂഗിള്‍ മാപ്പിലെ പച്ച, ചുവപ്പ്, മഞ്ഞ, നീല, പര്‍പ്പിള്‍, തവിട്ട് തുടങ്ങിയ വിവിധ വര്‍ണ്ണങ്ങളിലുളള വരകള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അവ എന്താണ് അര്‍ഥമാക്കുന്നതെന്ന് അറിയാമോ. ഇതാ അവയെപ്പറ്റി അറിയേണ്ടതെല്ലാം.

പച്ച
പച്ച വര കണ്ടാല്‍, റോഡ് യാത്രയ്ക്കായി സുഗമമുള്ളതാണെന്നും ഗതാഗതക്കുരുക്ക് ഇല്ലാത്തതുമാണ് എന്നാണ് അര്‍ഥമാക്കുന്നത്.

മഞ്ഞ അല്ലെങ്കില്‍ ഓറഞ്ച് ലൈനുകള്‍: ട്രാഫിക് കുറവാണ്

മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള വരകള്‍ റോഡില്‍ മിതമായ ഗതാഗതം ഉണ്ടെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ യാത്ര അല്‍പ്പം മന്ദഗതിയിലായേക്കാം, പക്ഷേ വലിയ കാലതാമസമൊന്നും ഉണ്ടാകില്ല. ഇപ്പോഴും പോകാന്‍ സാമാന്യം നല്ല ഒരു വഴിയാണിതെന്ന് ഈ നിറം സൂചിപ്പിക്കുന്നു.

ചുവന്ന വരകള്‍: മുന്നില്‍ കനത്ത ഗതാഗതക്കുരുക്ക്

ചുവന്ന വര ഒരു മുന്നറിയിപ്പാണ്. അതിനര്‍ത്ഥം റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അല്ലെങ്കില്‍ തിരക്ക് ഉണ്ട് എന്നാണ്. ഈ ചുവപ്പ് നിറം കൂടുതല്‍ ഇരുണ്ടതോ കട്ടിയുള്ളതോ ആണെങ്കില്‍, അത് അതീവ ഗുരുതരമായ ഗതാഗതക്കുരുക്കിനെ സൂചിപ്പിക്കുന്നു. ഈ നിറം കണ്ടാല്‍ ഇതര വഴികള്‍ തേടുന്നത് നന്നായിരിക്കും.

ബ്ലൂ ലൈന്‍: നിങ്ങള്‍ നിര്‍ദ്ദേശിച്ച റൂട്ട്

നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ നാവിഗേഷന്‍ ആരംഭിക്കുമ്പോള്‍, നിങ്ങളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള റൂട്ട് ഒരു നീല വര ഹൈലൈറ്റ് ചെയ്യുന്നു. നിങ്ങള്‍ ഉദ്ദേശിക്കുന്ന ശരിയായ റൂട്ട് പിന്തുടരാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

പര്‍പ്പിള്‍ ലൈന്‍: കുറച്ച് ട്രാഫിക് ഉള്ള ഇതര റൂട്ട്

പര്‍പ്പിള്‍ ലൈന്‍ ഒരു ഇതര റൂട്ടിനെയോ അല്ലെങ്കില്‍ ദൈര്‍ഘ്യമേറിയ മറ്റൊരു റൂട്ടിനെയോ സൂചിപ്പിക്കുന്നു. അതില്‍ ചെറിയ ട്രാഫിക് ഉണ്ടാകാം. പ്രധാന റൂട്ടിലെ ട്രാഫിക് ഒഴിവാക്കുമ്പോള്‍ ഇത് സാധാരണയായി കാണിക്കുന്നു.

ബ്രൗണ്‍ ലൈന്‍: കുന്നിന്‍ പ്രദേശം അല്ലെങ്കില്‍ ഉയര്‍ന്ന പ്രദേശം

സഞ്ചരിക്കുന്ന റോഡ് കുന്നിന്‍ പ്രദേശങ്ങളിലൂടെയോ ഉയര്‍ന്ന പ്രദേശങ്ങളിലൂടെയോ കടന്നുപോകുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!