ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാറുണ്ടോ, ഉണ്ടെങ്കില്‍ ഗൂഗിളിന്റെ അക്കൗണ്ട് സ്വിച്ചര്‍ ഇന്റര്‍ഫേസായിരിക്കും നിങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അത് സമയമെടുക്കുന്നതും ചിലപ്പോള്‍ ബുദ്ധിമുട്ടിക്കുന്നതുമാണ്. ഇപ്പോഴിതാ ഈ പ്രശ്‌നം നീക്കുന്നതിനായി ഗൂഗിള്‍ ആപ്പുകളില്‍ ഉടനീളം ഒരു ലളിതമായ അക്കൗണ്ട് സ്വിച്ചര്‍ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നു.
ഇതിനായി ഇനി കുറച്ച് ടാപ്പുകള്‍ മാത്രമേ ഇനി ആവശ്യമുള്ളൂ. ഈ വിധത്തില്‍, ഗൂഗിള്‍ അതിന്റെ പല ആപ്പുകളിലും അക്കൗണ്ടുകള്‍ മാറുന്ന രീതി മാറ്റുകയാണ്. ഫീച്ചറിനെ കുറിച്ച് വിശദമായി അറിയാം.ഇത് ഇപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് (പതിപ്പ് 9.9.58), വാലറ്റ് (പതിപ്പ് 25.20), ടാസ്‌ക്ക്‌സ് (പതിപ്പ് 2025.05.19) എന്നിവയില്‍ ലഭ്യമാണ്. ഈ പുതിയ ഡിസൈന്‍ കമ്പ്യൂട്ടറില്‍ കാണുന്നതുപോലെ തന്നെയാണ്. നേരത്തെ ഈ മാറ്റം ഗൂഗിള്‍ മാപ്പിലും കണ്ടിരുന്നു. കലണ്ടറിലും കീപ്പിലും ഈ ഫീച്ചര്‍ വരുന്നതിന്റെ സൂചനകളും ഉണ്ടായിരുന്നു.
പുതിയ രീതി അനുസരിച്ച് അക്കൗണ്ടുകള്‍ മാനേജ് ചെയ്യാന്‍ പോകേണ്ട ആവശ്യം ഇല്ല. പകരം ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ഇപ്പോള്‍ ‘അക്കൗണ്ട് മാറുക’ എന്ന ഡ്രോപ്പ്ഡൗണ്‍ ലഭിക്കും. അതില്‍ ഒരിക്കല്‍ ടാപ്പ് ചെയ്താല്‍ ഉപയോക്താവിന്റെ മറ്റ് ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍, പുതിയ അക്കൗണ്ട് ചേര്‍ക്കാനുള്ള ഓപ്ഷന്‍, ഉപകരണം കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ എന്നിവ കാണിക്കും.
ഇതൊരു ചെറിയ മാറ്റമാണെങ്കിലും പക്ഷേ വളരെ ഉപയോഗപ്രദമാണ്. എ്രന്നാല്‍ ഗൂഗിളിന്റെ എല്ലാ ആപ്പുകളിലും ഈ മാറ്റം ഇതുവരെ വന്നിട്ടില്ല. നിലവില്‍, ഗൂഗിള്‍ ഡോക്സ്, ഗൂഗിള്‍ മാപ്സ്, ഐഫോണിലെ ഡ്രൈവ് എന്നിവയില്‍ പുതിയ അക്കൗണ്ട് സ്വിച്ചര്‍ ആക്സസ് ചെയ്യാന്‍ കഴിയും.