വീട്ടില്‍ ചെറിയ രീതിയിലെങ്കിലും പൂന്തോട്ടം ഒരുക്കുന്നത് മനസ്സിന് മാത്രമല്ല ശരീരത്തിനും ഗുണം ചെയ്യും. എന്നാല്‍ ഒരു പൂന്തോട്ടമുണ്ടെങ്കില്‍ കൈവശമുണ്ടായിരിക്കേണ്ട അത്യാവശ്യ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് അറിയാമോ
പ്രൂണറുകള്
ചെടികള്‍ വളരെ ഭംഗിയില്‍ വെട്ടിനിര്ത്താനാവശ്യമായ നിലവാരമുള്ള പ്രൂണറുകള് പൂന്തോട്ടം ഒരുക്കുമ്പോള്‍ നിങ്ങളുടെ കയ്യിലുണ്ടാവേണ്ട അത്യാവശ്യ ഉപകരണമാണ്. നല്ല മൂര്‍ഛയുള്ള ബ്ലേഡുള്ള ഉകരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വാട്ടര്‍കാനുകള്‍
സാധാരണയായി പൂന്തോട്ടം ഓസ് കൊണ്ടാണ് നനയ്ക്കാറുള്ളത്. എന്നാല്‍ ഇതിനായി വാട്ടര്‍ കാനുകള്‍ ഉപയോഗിക്കുന്നത് മനസ്സിന് വളരെ സന്തോഷം നല്കുന്നു. കൂടാതെ ചെടിക്ക് കൃത്യമായ അളവില്‍ ജലം ലഭിക്കുന്നതിനും വാട്ടര്‍ കാനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ഗാര്ഡന് ഗ്ലൗസ്
ചെടികളിലെ മുള്ളുകളില്‍ നിന്നും കീടങ്ങളില്‍ നിന്നും മണ്ണില്‍ നിന്നുമൊക്കെ കൈകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണ് അതിനായി ഗ്ലൗസ് അത്യാവശ്യമാണ്. അല്‍പ്പം കട്ടിയുള്ളതും കൂടുതല്‍കാലം നിലനില്ക്കുന്നതുമായ ഗ്ലൗസുകളാണ് വാങ്ങേണ്ടത്.
ട്രൗവല്
ചെടികള്‍ നടുന്നതിനും മണ്ണെടുക്കുന്നതും ചെടികള്‍ പിഴുത് നീക്കുന്നതിനുമൊക്കെ ട്രൗവലുകള് ആവശ്യമാണ്. ഇവ എടുക്കുമ്പോഴും വലിപ്പവും ഉപയോഗിക്കാനുള്ള സൗകര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
വളം
വളം ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഒന്നെടുക്കാതെ പല വളങ്ങളുടെ മിശ്രിതം ഉപയോഗിക്കുന്നതാണ് നല്ലത്.
മണ്ണിന്റെ ഈര്പ്പമളക്കുന്ന ഉപകരണം
മണ്ണിലെ ഈര്പ്പമളക്കാനുള്ള ഉപകരണവും ആവശ്യമാണ് ഇതുവഴി വെള്ളം അമിതമാകുന്നതും കുറഞ്ഞുപോകുന്നതും തടയാന്‍ കഴിയും.