കോഫി പ്രേമികൾക്കൊരു സന്തോഷവാർത്ത. കോൾഡ് കോഫിയും കാപ്പിച്ചീനോയുമൊക്കെ കഴിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ ഇതാ പുതിയൊരു തരം കിടിലൻ കോഫിയുടെ റെസിപ്പി അറിയാം. രുചികരവും സുഗന്ധമുള്ളതുമായ ഒരു ഇൻസ്റ്റന്റ് ഫ്രോത്തി കോഫിയാണിത്.
ഇതെങ്ങനെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം.
ഇൻസ്‌റ്റന്‍റ് കോഫി പൗഡർ – 1.5 ടീസ്‌പൂണ്‍ പഞ്ചസാര – 2.5 – 3 ടീസ്‌പൂണ്‍
പാൽ – 1/2 കപ്പ്
വെള്ളം – 3/4 കപ്പ്
ചോക്ലേറ്റ് പൊടി – 1/2 ടിസ്‌പൂണ്‍
തയ്യാറാക്കേണ്ട വിധം
ഒരു കപ്പില്‍ പഞ്ചസാരയും കാപ്പിപ്പൊടിയും ചേര്‍ത്ത് നന്നായി വെളളം ചേര്‍ത്ത് അടിക്കുക. ഏകദേശം കോഫി പൗഡറിന്‍റെ നിറം ബ്രൗണ്‍ കളര്‍ ആകുന്നതുവരെ പത്ത് മിനിറ്റ് വരെ നന്നായി അടിക്കുക. അതിനുശേഷം പാല്‍ എടുത്ത് വെളളം ചേര്‍ത്ത് തിളപ്പിക്കുക. നുരയും പതയും വരുന്ന രീതിയില്‍ കോഫി ലഭിക്കാനായി നേരത്തെ തയ്യാറാക്കിവച്ച ഈ മിശ്രിതം കപ്പിലേക്ക് ഒഴിക്കുക. അതിനുശേഷം ചോക്ലേറ്റ് പൊടികള്‍ വിതറുക. ഇതോടെ നല്ല ക്രീമിയായ ഫ്രോത്തി കോഫി റെഡി.