വിദേശികള്‍ പൊതുവേ ബീച്ചില്‍ പോവുന്നത് വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കിയാണ്. എന്നാല്‍ ഇന്ത്യാക്കാര്‍ നേരെ തിരിച്ചും. സാധാരണ വസ്ത്രമെല്ലാം ധരിച്ചാണ് കടല്‍ത്തീരത്ത് ഇവര്‍ ഇറങ്ങുന്നത്. ഇപ്പോഴിതാ ഈ കാഴ്ച്ച കണ്ട് അമ്പരന്നു പോയ ഒരു വിദേശയുവാവിന്റെ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
വിദേശത്ത് നിന്നുള്ള ഈ യുവാവ് ഇന്ത്യയിലെ ബീച്ചിലെത്തിയപ്പോള്‍ ആകെ അമ്പരന്നു പോയി എന്നാണ് വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. അടുത്തിടെ ഇന്ത്യയിലെ ബീച്ചിലെത്തിയ യുവാവ് എല്ലാവരും സാധാരണ പോലെ വസ്ത്രം ധരിച്ചാണ് എത്തിയത് എന്ന് കണ്ടപ്പോള്‍ ഇനി ആ ബീച്ചില്‍ ഷര്‍ട്ട് അഴിക്കുന്നതിന് വല്ല പ്രശ്‌നവും ഉണ്ടോ, അനുമതി ഉണ്ടാവില്ലേ എന്ന് വരെ ചിന്തിച്ചുപോയത്രെ.
georgebxckley എന്ന യൂസര്‍നെയിമില്‍ അറിയപ്പെടുന്ന യുവാവാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഇന്ത്യയിലേക്കുള്ള എന്റെ യാത്രയില്‍ ആദ്യത്തെ ബീച്ചില്‍ ഞാന്‍ എത്തി. പക്ഷേ ഇവിടെ ആരും ടോപ്‌ലെസ് അല്ല എന്നും അവരെല്ലാം പൂര്‍ണ്ണമായും വസ്ത്രം ധരിച്ചിരിക്കുകയാണ് എന്നും എനിക്ക് മനസ്സിലായി. എനിക്ക് അതേക്കുറിച്ച് മനസ്സിലാകുന്നില്ല. ഞാന്‍ തമാശ പറയുന്നതും അല്ല. ഇവിടെ 100 പേരോളം ഉണ്ട്, അതില്‍ രണ്ട് പേര്‍ ഷര്‍ട്ട് ധരിച്ചിട്ടില്ല. അതിനാല്‍ എനിക്കത് മനസിലാകുന്നില്ല’ എന്നാണ് യുവാവ് പറയുന്നത്.
ഷര്‍ട്ട് ഊരിമാറ്റുന്നതിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നുവരെ ചിന്തിച്ചുപോയെങ്കിലും ഒടുവില്‍ ഷര്‍ട്ടൂരിയിട്ടാണ് യുവാവ് കടലിലേക്കിറങ്ങുന്നത്. യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് അനേകം പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ സംസ്‌കാരം ഇങ്ങനെയാണ് എന്നാണ് നിരവധി പേരും കമന്റു ചെയ്തിരിക്കുന്നത്.