Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പൊതുജനങ്ങൾക്ക് അറിയാത്ത എന്തോ ഒന്ന് ആ പൈലറ്റുകൾക്ക് അറിയാമായിരുന്നു; അഹമ്മദാബാദ് വിമാനദുരന്തത്തിൽ കാരണങ്ങൾ നിരത്തി മുൻ പൈലറ്റ്

രാജ്യം കണ്ട രണ്ടാമത്തെ വലിയ വിമാനദുരന്തമായ അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം അപകടത്തിന് പിന്നിൽ എന്തായിരിക്കാമെന്ന് നിരവധി ഊഹാപോഹങ്ങളാണ് ഉയർന്നുവന്നത്. ഇപ്പോഴിതാ മുമ്പ് പൈലറ്റായി ജോലി ചെയ്തിരുന്ന യൂട്യൂബർ ഗൗരവ് തനേജ ഇതിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫ്ലൈയിംഗ് ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബറാണ് ഗൗരവ്.

എക്സിലെ പോസ്റ്റിലൂടെയാണ് ഗൗരവ് തന്‍റെ അഭിപ്രായം പങ്കുവച്ചത്. അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ 2 ദിവസത്തിനിടെ റദ്ദാക്കിയത് 9 സര്‍വീസുകളായിരുന്നു. രാജ്യാന്തര സര്‍വീസുകളും എയര്‍ ഇന്ത്യ വെട്ടിക്കുറയ്ക്കുകയുണ്ടായി. ഈ നടപടികള്‍ സൂചിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് അറിയാത്ത എന്തോ ഒന്ന് ഈ പൈലറ്റുമാർക്ക് അറിയാമായിരുന്നു എന്നതിന്‍റെ സൂചനയാണ്.

‘‌പറക്കുന്ന വിമാനങ്ങള്‍ ഈ എയര്‍ ഇന്ത്യ വലിച്ച് താഴെയിടുന്നു സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തെങ്കിലും സംശയം തോന്നിയാല്‍ പറക്കാൻ വിസമ്മതിക്കുന്നു. മാനേജ്മെന്റ്, എന്‍ജിനീയങ്, ഓപ്പറേഷൻസ്, കൺട്രോൾ സെന്‍റര്‍ എന്നിവരുൾപ്പെടെ എല്ലാവരുമെത്തുന്നു.പൊതുജനങ്ങൾക്ക് അറിയാത്ത ഒരു കാര്യം പൈലറ്റുമാർക്ക് അറിയാം’ അദ്ദേഹം എക്സില്‍ കുറിച്ചു.
അപകടകാരണത്തെക്കുറിച്ച് മുമ്പ് അദ്ദേഹം തന്റെ ഒരു യൂട്യൂബ് വിഡിയോയിൽ ചർച്ച ചെയ്തിരുന്നു.വിമാനത്തിന്‍റെ ഒരു എന്‍ജിന്‍ ഇതിനകം തന്നെ തകരാറിലായതിനാലാകാം ഇത് സംഭവിച്ചതെന്നും പറഞ്ഞു.
വിമാനം ഓവർലോഡ് ആയിരുന്നോ എന്ന സംശയവും പ്രകടിപ്പിച്ച അദ്ദേഹം പൈലറ്റിന്‍റെ പിഴവായിരിക്കാം കാരണമെന്ന സൂചനയും നല്‍കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!