തായ്‌ലൻഡിൽ നിന്നുള്ള ഒരു വിചിത്ര സംഭവം കേട്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്. മീൻ സൂപ്പ് കഴിക്കുന്നതിനിടെ ഒരു യുവതിയുടെ തൊണ്ടയില് മുള്ള് കുടുങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് കളയാൻ അവർ വെള്ളം കുടിച്ചു ഖരരൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചു. ഇുവരെയുള്ള കാര്യങ്ങൾ തികച്ചും സ്വാഭാവികം. നമ്മളെല്ലാവരും ചെയ്യുന്നത് തന്നെ. പക്ഷേ ഇനിയാണ് സംഭവങ്ങളുടെ ഗതി മാറുന്നത്. ഇത്രയൊക്കെ ചെയ്തിട്ടും ഇവരുടെ വേദന മാറിയില്ല. മുള്ളിന്റെ കാര്യം വിട്ടുപോയ അവർ ഇത് തൈറോയ്ഡ് പ്രശ്നം ആയിരിക്കുമെന്നാണ് കരുതിയിരുന്നത്.
എക്സ്-റേയും മറ്റ് പരിശോധനകളും നടത്തി. അപ്പോഴും കാര്യമായ ഒരു വസ്തുവും കഴുത്തിൽ കണ്ടെത്തിയില്ല.
വീട്ടിൽ തിരികെ എത്തിയെങ്കിലും വേദനയ്ക്ക് കുറവൊന്നും ഉണ്ടായില്ല. തൊണ്ടയിൽ അസ്വസ്ഥതയും വീക്കവും വേദനയും കുറയ്ക്കുന്നതിനായി പരമ്പാരഗത നാടൻ തൈലം കഴുത്തിൽ പുരട്ടുന്നതിനിടെ സാങിൻറെ കൈയിൽ എന്തോ തടഞ്ഞു. നോക്കിയപ്പോൾ കഴുത്തിൽ നിന്നും മീൻ മുള്ള് പുറത്തേക്ക് തള്ളി നിൽക്കുന്നു.
. അങ്ങനെ ജൂൺ 17 -ാം തിയതി സാങിനെയും കൊണ്ട് മൂന്നാമതും പേക്ഷബുൻ പ്രവിശ്യയിലെ ബുവിങ്ങ് സമ് ഫാൻ ,ആശുപത്രിയിലെത്തിയെന്ന് അന്ന് തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. ഏതാണ്ട് രണ്ട് സെൻറീമീറ്റർ നീളമുള്ള മീൻ മുള്ളാണ് ഇവരുടെ കഴുത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
സാങ് എന്ന് പേരുള്ള ഭർത്താവ് സൂര്യൻ ബുർഫ-ആർട്ട് തൻറെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഒപ്പം താനീ കുറിപ്പ് എഴുതുന്നത് ആരെയും ഭയപ്പെടുത്താനല്ലെന്നും മറിച്ച് മുന്നറിയിപ്പ് നൽകാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.