Thursday, June 19, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പേടിമാറ്റാൻ കുഞ്ഞിനെ സിംഹക്കൂട്ടിൽ കയറ്റി അച്ഛൻ, ഇയാൾക്ക് തലയ്ക്ക് നല്ല സുഖമില്ലേ, പിടിച്ച് അകത്തിടണമെന്ന് നെറ്റിസൺസ്; വീഡിയോ

കുട്ടികളുടെ ഭയം മാറ്റിയെടുക്കാൻ പല കാര്യങ്ങളും മാതാപിതാക്കൾ ചെയ്യാറുണ്ട്. എന്നാൽ ഒരു അച്ഛൻ ചെയ്ത അത്തരമൊരു പ്രവൃത്തി വല്ലാതെ അതിരുകടന്നിരിക്കുകയാണ്. അതിന്റെ പേരിൽ നെറ്റിസൺസ് രൂക്ഷവിമർശനമാണ് അച്ഛനെതിരെ നടത്തുന്നത്. പേടിമാറ്റാനായി മകനെ സിംഹത്തിന്റെ കൂട്ടിൽ കയറ്റുകയാണ് ഇദ്ദേഹം ചെയ്തത്.കുട്ടി പേടിച്ചു കരയുന്നത് കേട്ട് സിംഹം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാം. പക്ഷേ, അപ്പോഴും അച്ഛന്‍ മകനെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ബാഡ് പാരന്‍റിംഗ് ടിവി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സിംഹത്തിന്‍റെ മുകളിലേക്ക് മകനെ കയറ്റിയിരുത്താനും ഇയാൾ നോക്കുന്നുണ്ട്. കൂട്ടിലാണെങ്കിലും സിംഹത്തിനെ ചങ്ങലയ്ക്ക് ഇട്ടിട്ടില്ല. കുട്ടിയെ രണ്ടാമതും സിംഹത്തിന്‍റെ പുറത്ത് കയറ്റാന്‍ അച്ഛന്‍ ശ്രമിക്കുമ്പോൾ സിംഹം പെട്ടെന്ന് തിരിയുന്നതും ഇത് കണ്ട് ഭയന്ന അച്ഛന്‍ കുട്ടിയുമായി രക്ഷപ്പെടാന്‍ നോക്കുന്നതും വീഡിയോയിലുണ്ട്.

https://www.instagram.com/reel/DKeYrNhtLEE/?utm_source=ig_embed&ig_rid=945072ce-c2f1-447c-a0eb-e949a22cb9b2

പിന്നാലെ രൂക്ഷമായ വിമർശനമായിരുന്നു അച്ഛന് നേരെ ഉയര്‍ന്നത്. വെറുതെ ഒരു ചിത്രത്തിനോ ലൈക്കിനോ റീച്ചിനോ വേണ്ടി നിങ്ങളുടെ കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കേണ്ടതുണ്ടോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്ന കാര്യത്തിൽ സൂചനയൊന്നും ലഭിച്ചിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!