Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഫാസ്ടാഗില്‍ പുതിയ മാറ്റങ്ങള്‍; അറിഞ്ഞിരിക്കണം ഇവ

ദില്ലി: ദേശീയപാതകള്‍ വഴിയുള്ള യാത്ര ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ടോള്‍ പിരിവ് സംവിധാനമായ ഫാസ്ടാഗില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വാര്‍ഷിക പാസ്, രണ്ട് പേയ്മെന്റ് ഓപ്ഷനുകള്‍, ദൂരാധിഷ്ഠിത വിലനിര്‍ണ്ണയം, സെന്‍സര്‍ അധിഷ്ഠിത സംവിധാനങ്ങളോടു കൂടിയ ബാരിയര്‍-ഫ്രീ ടോളിംഗ് തുടങ്ങിയവയാണ് പുതിയ മാറ്റങ്ങള്‍. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

രണ്ട് തരം പേയ്മെന്റ് ഓപ്ഷനുകള്‍: വാര്‍ഷിക പാസോ ദൂരത്തെ അടിസ്ഥാനമാക്കിയുള്ള വിലനിര്‍ണ്ണയമോ

വാര്‍ഷിക പാസ് സംവിധാനം : വാഹന ഉടമകള്‍ക്ക് വാര്‍ഷിക പേയ്മെന്റ് ഒറ്റത്തവണയായി നല്‍കാന്‍ സാധിക്കും. 3,000 രൂപയാണ് ഈടാക്കുക. ഇതുവഴി എല്ലാ ദേശീയ പാതകളിലും, എക്‌സ്പ്രസ് വേകളിലും, സംസ്ഥാന എക്‌സ്പ്രസ് വേകളിലും വര്‍ഷം മുഴുവനും ദൂരപരിധിയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും. വാര്‍ഷിക പാസ് സംവിധാനത്തിന് ഫാസ്റ്റ്ടാഗ് റീചാര്‍ജുകള്‍ ആവശ്യമില്ല.

ദൂരത്തെ അടിസ്ഥാനമാക്കിയുള്ള വിലനിര്‍ണ്ണയം : 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കില്‍ പണം നല്‍കി യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷനാണിത്.

സെന്‍സര്‍ അധിഷ്ഠിത ബാരിയര്‍-ഫ്രീ ടോളിംഗ് : ഫാസ്ടാഗുമായി ബന്ധപ്പെട്ട് വരാന്‍ പോകുന്ന വലിയ മാറ്റങ്ങളിലൊന്നാണ് സെന്‍സര്‍ അധിഷ്ഠിത ബാരിയര്‍-ഫ്രീ ടോളിംഗ്. ഇത് നടപ്പിലാകുന്നതോടെ ടോള്‍ ബൂത്തുകളില്‍ തടസങ്ങളില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.

അതേസമയം, വാഹന ഉടമകള്‍ക്ക് പുതിയ രേഖകളോ അക്കൗണ്ട് മാറ്റങ്ങളോ ഇല്ലാതെ തന്നെ പുതിയ മാറ്റങ്ങളുടെ ഭാഗമാകാമെന്നതാണ് സവിശേഷത. നിലവിലുള്ള ഫാസ്റ്റ്ടാഗ് ഉപയോക്താക്കള്‍ക്ക് അവരുടെ കറന്റ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് പുതിയ പോളിസി തിരഞ്ഞെടുക്കാം. 15 വര്‍ഷത്തേക്ക് 30,000 രൂപ ഒറ്റത്തവണ ഫീസ് ഈടാക്കുന്ന ലൈഫ് ടൈം ഫാസ്റ്റ്ടാഗ് പദ്ധതിയും മാറ്റിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!